Saturday, May 19, 2018

തെക്കിന്റെ കാശ്മീർ (പ്രണയമാണ്‌ യാത്രയോട്‌)


             

ഇടുക്കി 

 ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മൂന്നാർ . മൂന്നാ‍ർ ഒരു വിനോദസഞ്ചാര കേന്ദ്രമാ‍ണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും മൂന്നാർ എന്നാണ് അറിയപ്പെടുന്നത്.
മുതിരപ്പുഴനല്ലതണ്ണികുണ്ടള എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്.ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ . ആദ്യകാലത്ത് തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ . 2000 ത്തിൽ കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.

ഭൂപ്രകൃതിയും കാലാവസ്ഥയും

സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക്മൂന്നാറിനടുത്താണ്. തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ മൂന്നാർ പ്രസിദ്ധമാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയും കഴ്ചകാൾ അതിമനോഹരമാണ്

വിനോദസഞ്ചാരകേന്ദ്രങ്ങൾ

  • മാട്ടുപ്പെട്ടി ഡാം
  • എക്കൊ പോയിന്റ്
  • കുണ്ടള ഡാം
  • ടോപ്പ് സ്റ്റേഷൻ
  • ആനയിറങ്ങൽ ഡാം
  • Lockhart Tea Factory Tour
  • Lockhart Tea Plantation Tour
  • Kallan Cave
  • Lockhart Gap View Point
  • Periyakanel Water Falls
  • Anayirangal Dam
  • kolukku mala









No comments:

Post a Comment