മാമലക്കണ്ടം ഓഫ് റോഡ് വനയാത്ര
പന്തപ്ര മുതൽ മാമലക്കണ്ടം വരെ വഴിയരികിൽ അനേകം കാഴ്ചകൾ ആണ് ഒളിഞ്ഞും മറഞ്ഞും കിടക്കുന്നത് .
ഇവിടെ എത്തുന്ന സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കയ്യിലാണ്.
പുഴയിലും,വെള്ളച്ചാട്ടങ്ങളിലും, പാറക്കെട്ടുകളിലും അസ്രദമായി അതി സാഹസികതയ്ക്ക് മുതിരാതിരിക്കുക.
വനത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കുക.വനത്തിൽ കയറുമ്പോൾ നിശബ്ദ പാലിക്കാൻ ശ്രദ്ധിക്കുക അങ്ങനെ യെങ്കിൽ അനയും മറ്റു മൃഗങ്ങളും മാർഗതടസം ആയി ഉണ്ടെങ്കിൽ അറിയാൻ സാധിക്കും .
മൊബൈൽ നേട് വർക്ക് ഇല്ല... കേരളത്തിൽ ആനയുടെ സാന്ദ്രത ഏറ്റവും ഉള്ള വനമേഖലയാണിത് ... 10Km ചുറ്റളവിൽ 50 കാട്ടാനയെങ്കിലും ഉണ്ടന്നാണ് വനം വകുപ്പിലെ കണക്കുകൾ , അതുകൊണ്ടു തന്നെ ഈ യാത്ര ഇരട്ട ചങ്കുള്ള യാത്രികർക്ക് പറഞ്ഞിട്ടുള്ളതാണ്.
പലപ്പോഴും സഞ്ചാരികളുടെ അശ്രദ്ധത മൂലമാണ് അപകടങ്ങൾ സംഭവിക്കുന്നത്. പിണ്ടിമേട് വെള്ളച്ചാട്ടം പോലുള്ള സ്ഥലങ്ങളിൽ ഇപ്പോൾ വനംവകുപ്പ് സഞ്ചാരികളെ കടത്തി വിടാത്തത് അതുകൊണ്ടാണ്. നിർദ്ദേശങ്ങൾ ശ്രദ്ധിയോടെ പാലിച്ചാൽ നല്ലൊരു യാത്രാനുഭവം ആയിരിക്കും നിങ്ങൾക്ക്
No comments:
Post a Comment