*നാം ഒന്ന് നമ്മൾ ഒന്ന് "പ്രണയമാണ് യാത്രയോട്" "നമ്മൾ ഇനി നാലര ലക്ഷം 450000+ സഞ്ചാരികൾ"*
പ്രിയപ്പെട്ട കൂട്ടുകാരേ/സഞ്ചാരികളെ,
2016 ജൂലൈ 12 ന് പടയോട്ടം കുറിച്ച പ്രണയമാണ് യാത്രയോട്, ഒരു വർഷവും എട്ടു മാസവും 27 ദിവസവും കൊണ്ട് 450000+ സുഹൃത്തുക്കളുമായി ജൈത്ര യാത്ര തുടരുന്നു...
ഒന്നരവര്ഷത്തിനിടയിൽ 450000 മെംബേർസ് എന്നത് പ്രണയമാണ് യാത്രയോട് പേജിന്റെ ചരിത്രത്തിൽ തീർച്ചയായും ഒരു നാഴികക്കല്ല് തന്നേയാണ്. ഈ പേജ് തുടങ്ങിയതും, ഈ പേര് ഉയർന്നു വന്നതും, ജില്ലാ യൂണിറ്റ് വന്നതും ഒക്കെ ഈ അവസരത്തിൽ ഓർത്തു പോകുകയാണ്.
പ്രണയമാണ് യാത്രയോട് പേജ് തുടങ്ങുമ്പോൾ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ജനശ്രദ്ധ നേടിയ ഒരുപാട് യാത്ര ഗ്രൂപ്പുകൾ ഉണ്ടായിരുന്നു, അപ്പോൾ ജനങ്ങൾ ഈ കൊച്ചു പേജ്നെ ഇരു കൈയും നീട്ടി സ്വീകരിക്കുവോ എന്നു ഒരു ഉറപ്പും ഇല്ലായിരുന്നു..
പക്ഷേ, നിങ്ങൾ പ്രണയമാണ് യാത്രയോട് പേജിന് തന്ന സപ്പോർട്ട് അത്രക്കു വലുതാണ്.. വളരെ ചുരുങ്ങിയ കാലയളവിൽ സ്വപ്‌ന തുല്യമായ മുന്നേറ്റം പ്രണയമാണ് യാത്രയോട് പേജിന് കാണിക്കാൻ സാധിച്ചു..
വെറും യാത്ര ഫോട്ടോ മാത്രം ഇട്ടുന്ന ഒരു പേജ് ആക്കാതെ, മറ്റ് ട്രാവൽ ആൻഡ് ടൂറിസം ഗ്രൂപ്പുകളിൽ നിന്നും വ്യത്യസ്‌തമായി, നിരവധി അനവധി പേരുടെ ട്രാവലോഗ് ഒരുപാടു ജനങ്ങളുടെ മനസ്സിലേക്ക് ചേക്കേറാൻ ഈ പേജിന് ആയിട്ടു ഉണ്ട്..
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാലര ലക്ഷത്തോളം വരുന്ന സഞ്ചാരികള്‍ വഴി ആയിരക്കണക്കിന് യാത്രാ വിവരണങ്ങള്‍ പ്രണയമാണ് യാത്രയോട് പേജിലൂടെ വെളിച്ചം കണ്ടു കഴിഞ്ഞു... യാത്രകളും, ലോക്കെഷനുകളും, പ്രകൃതിയും പ്രകൃതിനശീകരണവും, ചരിത്രവും, വിജ്ഞാനവും, സാഹസികതയും, ട്രാവല്‍ സിനിമയും തുടങ്ങി യാത്രകളുമായി ബന്ധപ്പെട്ടതെന്തും പ്രണയമാണ് യാത്രയോട് പേജിൽ പോസ്റ്റിനു വിഷയമാവുന്നു... പല തരം സഞ്ചാരികള്‍, പ്രകൃതി സ്നേഹികള്‍, ഫോട്ടോഗ്രാഫര്‍മാര്‍, വിദ്യാര്‍ഥികള്‍, യാത്രാ പ്രേമികള്‍, മുഖപുസതകത്തിലെ അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും മാത്രം യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍, നാടും നാട്ടുകാഴ്ചകളും നാട്ടനുഭവങ്ങളും ഓര്‍മകളായി മനസ്സില്‍ താലോലിക്കുന്ന പ്രവാസികള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്‍റെ നാനാ തുറകളില്‍ ഉള്ളവര്‍ ഇന്ന് പ്രണയമാണ് യാത്രയോട് പേജിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു... യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് അന്വേഷണങ്ങള്‍ക്കും സംശയ നിവാരണങ്ങള്‍ക്കും ഉള്ള അവസരവും പ്രണയമാണ് യാത്രയോട് നല്‍കുന്നു..
ഇരു കയ്യും നീട്ടി നിറഞ്ഞ മനസ്സോടെയാണ് സഞ്ചാരികൾ പുതിയ സംരംഭത്തെ സ്വീകരിച്ചത് എന്നതിന് പ്രണയമാണ് യാത്രയോട് ഇന്ന് കിട്ടുന്ന സ്വീകാര്യത തന്നെയാണ് തെളിവ്...
വിസ്മരിക്കാനാവാത്ത മറ്റൊരു ഘടകമാണ് പ്രണയമാണ് യാത്രയോട് പേജിനു ലഭിച്ച മാധ്യമപിന്തുണ... ദിനപ്പത്രങ്ങള്‍, ന്യൂസ് ചാനലുകള്‍, മാസികകള്‍, മറ്റു ആനുകാലികങ്ങള്‍, തുടങ്ങി ഏതാണ്ട് എല്ലാ വിഭാഗം മാധ്യമങ്ങളിലും പ്രണയമാണ് യാത്രയോട് നിറഞ്ഞു നിന്നിട്ടുണ്ട്... പ്രണയമാണ് യാത്രയോട് വെള്ളിത്തിരയിലും ചുവട് വെച്ച് കഴിഞ്ഞു.. പ്രത്യേകം ആരെയും പരാമര്‍ശിക്കാതെ തന്നെ വിവിധ മാധ്യമസ്ഥാപനങ്ങളോടും, പ്രണയമാണ് യാത്രയോട് പേജിനെ മാധ്യമലോകത്തെത്തിച്ച മീഡിയ പ്രവര്‍ത്തകരോടും നന്ദിയും സ്നേഹവും ഈ അവസരത്തില്‍ അറിയിക്കുന്നു...
ഈ അവസരത്തിൽ ഈ പേജിലെ/ഗ്രൂപ്പിലെ എല്ലാ ബഹുമാനപ്പെട്ട സഞ്ചാരികളോടും ഒന്ന്‍ മാത്രമേ പറയാനുള്ളൂ. നാല് ലക്ഷം എന്നത് ഒരിക്കലും ഒരു ചെറിയ സംഖ്യഅല്ല. നമുക്ക് ഇനിയും ഒരു പാട് നല്ല കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ഒരുപാട് മുന്നേറാൻ ഉണ്ട്..
വലിയൊരു ടീം വര്‍ക്കിന്റെയും, ഒരുപാട് സഞ്ചാരികളുടെ കഠിനാധ്വാനത്തിന്‍റെയും ഫലമാണ് പ്രണയമാണ് യാത്രയോട് പേജിന്റെ ഇന്നത്തെ സ്വീകാര്യതക്കും വിജയത്തിനും എല്ലാം പിറകില്‍... ആരെയും പേരെടുത്തു പറയുന്നില്ല, ലിസ്റ്റ് നീണ്ടു പോയേക്കും എന്ന ഭയം കൊണ്ട് മാത്രം... പുതിയ ഇവന്‍റുകള്‍/ആശയങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന, അവക്ക് വേണ്ട ഘടനയൊരുക്കി പ്രായോഗിക തലത്തില്‍ പരിപാടികള്‍ നടപ്പാക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന കുറെയേറെ സഞ്ചാരികള്‍.. പോസ്റ്റര്‍, കവര്‍ ഫോട്ടോസ് തുടങ്ങി ഡിസൈന്‍ സംബന്ധമായ എന്ത് ആവശ്യങ്ങള്‍ക്കും ഒരു പ്രതിഫലവും ആഗ്രഹിക്കാതെ സമീപിക്കാവുന്ന പ്രണയമാണ് യാത്രയോട് ഡിസൈന്‍ ടീം, ഓരോ യൂണിറ്റുകളുടെയും നായകര്‍ അടങ്ങിയ പുലിക്കുട്ടികള്‍ അഡ്മിന്‍ ടീം, കോർ ടീം, അവരുടെ സപ്പോര്‍ട്ടിംഗ് ടീം, ആരോടും നന്ദി പറഞ്ഞു അവരുടെ സേവനങ്ങളെ ചെറുതാക്കുന്നില്ല, പ്രണയമാണ് യാത്രയോട് തന്നെയാണ് അവര്‍ക്കുള്ള അഡ്മിന്‍ പാനലിന്റെ സമര്‍പ്പണം..
പേജിന്‍റെ വളർച്ചയിൽ അഹങ്കരിക്കുന്നില്ല, നിങ്ങളുടെ സഹകരണങ്ങൾക്ക് മുൻപിൽ, നിറഞ്ഞ മനസ്സോടെയുള്ള പിന്തുണക്ക് മുൻപിൽ, സർവോപരി ചില സാഹചര്യങ്ങളിൽ നിങ്ങൾ കാണിച്ച ക്ഷമക്ക് മുൻപിൽ 'പ്രണയമാണ് യാത്രയോട്' ശിരസ്സ് നമിക്കുന്നു...ഇനിയും നമുക്ക് ഒരുപാട് സഞ്ചരിക്കാനുണ്ട്, ഒത്തൊരുമിച്ചു, തോളോട് തോൾ ചേർന്ന്, ഒരേ മനസ്സോടെ... നമ്മുടെ പരിസ്ഥിതിക്കായി... നല്ലൊരു നാളേക്കായി... വരും തലമുറകൾക്കായി... പാളിച്ചകള്‍ ഉണ്ടായിട്ടുണ്ട്... ചൂണ്ടിക്കാണിക്കുമ്പോള്‍ തിരുത്തിയിട്ടുമുണ്ട്... തെറ്റ് തിരുത്തേണ്ട ഘട്ടങ്ങളില്‍ ഇനിയും തയ്യാറുമാണ്..
ഞങ്ങളോടൊപ്പം നിന്ന് പിന്തുണച്ച എല്ലാവര്‍ക്കും ഹൃദയത്തില്‍നിന്ന് ഒരായിരം നന്ദിയും, സ്നേഹവും, കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നു..
നിങ്ങൾ പോയ യാത്രകൾ നിങ്ങളുടെ കൂട്ടുകാർക്ക് സഹായകരമാകുന്ന വിദത്തിൽ യാത്ര കുറിപ്പ് തയ്യാറാക്കി ഞങ്ങള്‍ക്ക് മെയിൽ അയച്ചു തരാം. (നിങ്ങളുടെ കഴിവുകളെ ഈ ലോകം അറിയട്ടെ). നിങ്ങളുടെ നാട്ടിലെ ഈ ലോകം അറിയാത്തതും അറിയുന്നതും ആയ യാത്ര ചെയ്യാൻ പറ്റുന്ന സ്ഥലങ്ങൾ ഈ ലോകത്തിനും നിങ്ങളുടെ കൂട്ടുകാർക്കും പരിചയപ്പെടുത്തി കൊടുക്കുക.
നിങ്ങൾ അർപ്പിച്ച വിശ്വാസവും, സ്നേഹവും പ്രണയമാണ് യാത്രയോട് എന്നും കാത്തു സൂക്ഷിക്കും.
ഈ പടയോട്ടം തുടരാൻ നമുക്ക് കഴിയണം, ഇത് വരെയെന്ന പോലെ സഹകരണങ്ങളും, നിർദേശങ്ങളും, തിരുത്തുകളും, വിമർശനങ്ങളും എല്ലാം തുടർന്നും പ്രതീക്ഷിച്ച് കൊണ്ട്...സ്നേഹത്തോടെ...
ഇംഗ്ലീഷ് കവി റോബർട്ട് ഫ്രോസ്റ്റിന്റെ വിശ്വവിഖ്യാതമായ ഒരു പദ്യശകലം പറഞ്ഞു കൊണ്ട്, ഒരു തവണ കൂടെ എല്ലാവർക്കും ഒരായിരം നന്ദി..
"The woods are lovely, dark and deep. But I have promises to keep, And miles to go before I sleep, And miles to go before I sleep."
പേജ് ലിങ്ക്:
www.facebook.com/love.to.traavel/
നമുക്ക് ഇനിയും ഒരുമിച്ച് സഞ്ചരിക്കാം...
പ്രകൃതിയോടൊപ്പം......
പ്രണയമാണ് യാത്രയോടൊപ്പം...
പ്രണയമാണ് യാത്രയോട്
No comments:
Post a Comment