കാട്_അറിഞ്ഞു_മഴ_നനഞ്ഞു_കാനന_ഭംഗി_ആസ്വദിച്ചു_40_ഹെയർ_പിൻ_വളവുകളിലൂടെ_ഒരു_യാത്ര
നമ്മൾ ഈ സ്വർഗ്ഗത്തിലേക്കുളള പാത എന്നൊക്കെ പറയാറില്ലേ..... ഏറെക്കുറെ ഇതിന്റെ അടുത്തായി വരും... പക്ഷേ ഈ സ്വർഗ്ഗത്തിന്റെ പേര് വാൽപാറ എന്നാണ്..
വാല്‍പ്പാറ - പൊള്ളാച്ചി റൂട്ടിലെ ഈ 40 ഹെയര്‍ പിന്‍ വളവുകളിലൂടെ പകല്‍ വെളിച്ചത്തില്‍ ഒരിക്കലെങ്ങിലും യാത്ര ചെയ്തിട്ടില്ലെങ്കില്‍ അതൊരു വന്‍ നഷ്ടമാണ് സുഹൃത്തുക്കളെ
എത്ര പോയാലും മതി വരാത്ത ഹരം പിടിപ്പിക്കുന്ന യാത്രയാണ് അതിരപ്പിള്ളി - വാഴച്ചാൽ വെള്ളച്ചാട്ടം. നിരവധി സിനിമകളാണ് എന്തിന് ബ്രഹമാണ്ഡ ചിത്രം 'ബാഹുബലി'യും അതിരപ്പിള്ളിയിൽ പിറന്നവയാണ്. വാഴച്ചാലിൽ ഫാമിലട്രിപ്പ് അവസാനിക്കുമെങ്കിലും ചെക്കപോസ്റ്റ് പിന്നിട്ടാൽ നല്ലൊരു യാത്രകൂടി ആസ്വദിക്കും. കുറച്ച് സാഹസികമാണ്. അതാണ് വാൽപ്പാറ-മലക്കപ്പാറ യാത്ര. ആനയും, മറ്റ് മൃഗങ്ങളും റോഡിലിറങ്ങാൻ സാധ്യതയുള്ള വനത്തിലൂടെയാണ് പോകേണ്ടത്.
പോകുന്ന വഴി കാട്ടുകോഴികളേയും സിംഹവാലൻ കുരങ്ങുകൾ, മാൻ, വേഴാമ്പൽ, ധാരാളം പക്ഷികളേയും കാണാം. മലക്കപ്പാറയിൽ എത്തിയാൽ ടീ ബ്രേക്കിനുള്ള സൗകര്യമുണ്ട്. ചെക്ക് പോസ്റ്റിൽ ഇൻഫോർമേഷൻ നൽകിയതിന് ശേഷം ഷോളയാർ ഡാം വിസിറ്റ് ചെയ്ത് തണുത്ത വെള്ളത്തിൽ കുളിയും പാസാക്കാം. മലക്കപ്പാറയിൽ നിന്നും 28 കി.മീറ്ററാണ് വാൽപ്പാറയിലേക്ക്.
അടുത്തത് ആളിയാർ ഡാമിലേക്കുള്ള രസകരമായ യാത്ര. ജൂൺ ജൂലായ് മാസങ്ങളാണ് പ്രധാന സീസൺ. ഈ മാസങ്ങളിൽ മലക്കപ്പാറ എപ്പോഴും കോടമഞ്ഞിനാൽ പൊതിഞ്ഞിരിക്കും. ആദിവാസി വിഭാഗങ്ങളുടെ ഉൽസവങ്ങളും ഈ മാസങ്ങളിലാണ് . ഇവരുടെ കലാപരിപാടികളും ഉണ്ടാവും. മലക്കപാറയിൽ ഹോം സ്റ്റേ ലഭ്യമാണ്.
തിരപ്പള്ളി - വാൽപ്പാറ യാത്ര ഒരു ദൃശ്യാനുഭവം തന്നെ... ഞങ്ങൾ അതിരപ്പള്ളി വഴി ആണ് വാൽപ്പാറ എത്തി ചേർന്നത്. മാരുതി സുസുകി ആൾട്ടോ k10 ഐ ആയാസത്തോടെ ഞങ്ങളെ വലിച്ചു. കാനന ഭംഗി ആസ്വദിച്ചു പോകാൻ ആഗ്രഹിക്കുന്നവർക്ക് ഉതകുന്ന പാതയാണത്. അതിരപ്പള്ളിയിൽ ഫോറെസ്റ് ചെക്ക് പോസ്റ് ഉണ്ട്. നമ്മൾ പോകുന്ന സ്ഥലവും വണ്ടിയുടെ നമ്പറും ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. വണ്ടി ഫോറെസ്റ് ഓഫീസർ പരിശോധിച്ചതിനു ശേഷമേ പോകുവാൻ അനുവാദം നൽകുകയുള്ളൂ. പോകുന്ന വഴി നിബിഡ വനം ആയതിനാൽ എവിടെയും നിർത്തരുതെന്ന നിർദേശവും നമുക്ക് കിട്ടും. മഴക്കാലത്തു വാൽപ്പാറക്ക് ഭംഗി കൂടും. തേയില തോട്ടങ്ങൾ നിറഞ്ഞ ഭാഗങ്ങൾ ഒരുപാട് ഉണ്ട് അവിടെ. താമസ സൗകര്യം ഒരുപാടുള്ള നല്ല ഒരു ടൗൺ ആണ് വാൽപ്പാറ. സമയം ഉണ്ടെങ്കിൽ കാണുവാൻ ഉള്ള ഒരുപാട് സ്ഥലങ്ങൾ ഉണ്ട്. കാണേണ്ട സ്ഥലങ്ങളെ പറ്റിയുള്ള വിവരങ്ങൾ ഹോട്ടൽ അധികൃതരുടെ പക്കലിൽ നിന്നും ലഭിക്കും. തിരിച്ചു വരാൻ ഞങ്ങൾ തിരഞ്ഞെടുത്ത പാത ആളിയാർ - പൊള്ളാച്ചി വഴിയാണ്.ഒരുപാട് വ്യൂപോയിന്റ്‌സും ഹയർ പിൻ ബെൻഡ് ഉം ഉള്ള പാത. പോകുന്ന വഴിക്കു തന്നെ ആണ് മൊൻകീ ഫാൾസ് വെള്ള ചാട്ടം. ഒമ്പതാമത്തെയും പതിനൊന്നാമത്തേയും ഹെയർപിൻ ബെന്റുകളിൽ നിന്നുള്ള ആളിയാർ ഡാമിന്റെ വിദൂര ദൃശ്യം മനോഹരം തന്നെ. നീലഗിരി താർ ഇവിടെയുള്ള മലകളിൽ മേഞ്ഞു നടക്കുന്നത് കാണാം.തികച്ചും അവിസ്മരണീയമായ ഒരു യാത്ര. എന്ടെ സഞ്ചാരി സുഹൃത്തുക്കളെ, നിങ്ങളും ഒരിക്കൽ ഇവിടെ പോകണം.
അവിടേക്ക് പോകുന്നവർ ഒരു കാര്യം ശ്രദ്ധിക്കുക.. ഒറ്റക്ക് പോകരുത്.. കാരണം മറ്റൊന്നും അല്ല..
1- 2 വീലർ ആണെങ്കിൽ പോകും മുൻപ് വണ്ടി ഒന്നു ചെക്ക് ചെയ്യുക ഒരു കുഴപ്പവും ഇല്ലെങ്കിൽ മാത്രം യാത്രക്ക് ഒരുങ്ങുക..
2- നല്ല tyre ,air pressure, fuel എന്നിവ ഉറപ്പു വരുത്തിയിട്ട് മാത്രം യാത്ര തുടങ്ങുക..
2- നല്ല tyre ,air pressure, fuel എന്നിവ ഉറപ്പു വരുത്തിയിട്ട് മാത്രം യാത്ര തുടങ്ങുക..
ചാലക്കുടിയിൽ നിന്നും ആവശ്യത്തിനു വേണ്ട സാധനങ്ങൾ. ( വെള്ളം, ഇന്ധനം) എന്നിവ കരുതുക.. ( അതിരപ്പള്ളി യിൽ tyre ചെക്ക് ചെയ്യുക,, ഏകദേശം പത്തറുപത് km ആളും അനക്കവും ഉണ്ടാവില്ല.. പറന്നു പോകരുത്. ഒരു അപകടം പറ്റിയാൽ നോക്കാൻ പോലും ആരും കാണില്ല.. വണ്ടിക്ക് എന്തെങ്കിലും പറ്റിയാൽ പെട്ടത് തന്നെ,, അമിത വേഗവും അനാവശ്യ നിയത്രണവും വേണ്ട.. അപ്രതീക്ഷമായി വലിയ കുഴികൾ ഉണ്ട് വഴിയിൽ.. വീതി കുറഞ്ഞ വഴിയാണ്.. opposit ഒരു വാഹനം വന്നാൽ ചിലപ്പോൾ വെട്ടിച്ചു മാറ്റാൻ പോലും പറ്റിയില്ല എന്നു വരും .
No comments:
Post a Comment