Saturday, September 21, 2019

നമ്മുടെ_സ്വന്തം_കാറ്റാടിക്കടവ് (പ്രണയമാണ് യാത്രയോട്)

മാമലക്കാട്ടിലെ_മരതക_സുന്ദരി
നമ്മുടെ_സ്വന്തം_കാറ്റാടിക്കടവ് !!


        അവധി അല്ലെ എങ്ങോട്ടെങ്കിലും വിട്ടാലോ? ഞായറാഴ്ച 10 മണിയും കഴിഞ്ഞ് എണീറ്റ് കണ്ണും തിരുമ്മി വന്ന എന്റെ ചോദ്യം കേട്ട് "ഇവന് ശെരിക്കും വട്ടാണോ " എന്ന രീതിയിൽ എന്നെ തന്നെ പകച്ചു നോക്കുകയാണ് സിറ്റ്ഔട്ടിൽ ഇരുന്ന സഹമുറിയന്മാർ. "ഓ വയ്യ സഹോ ഉറങ്ങണം" എന്ന് ജിജോ. ഇവനെയൊക്കെ എടുത്ത് കിണറ്റിൽ ഇടണം എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ അടുത്തിരുന്ന ഡിവിനെ നോക്കി. ലവൻ റെഡി. ഉടനെ അവന്റെ ചോദ്യം. എങ്ങോട്ടാ പോകുന്നെ? ആാാാ അതൊന്നും തീരുമാനിച്ചില്ല.. ആദ്യം നീ പോയി റെഡിയാകൂ ബാക്കി പിന്നെ. ഞാൻ മറുപടി കൊടുത്തു.
മുൻകൂട്ടി തീരുമാനിക്കാതെ യാത്ര പോകാൻ തീരുമാനിച്ചാൽ പിന്നെ ആകെ ഒരു പോസറ്റീവ് എനർജിയാണല്ലോ. ഉറക്കച്ചടവോക്കെ മാറ്റി കുളിച്ചു റെഡിയായി വന്നു രണ്ടാളും. വൈകി ഇറങ്ങിയത് കൊണ്ട് ദൂരെ എങ്ങും പോകാൻ പറ്റില്ല. സ്ഥലങ്ങളുടെ ഫ്രെയിം പ്രിയദർശൻ സിനിമ പോലെ മനസ്സിൽ ഓടിക്കൊണ്ടിരുന്നു. അവസാനം അത് ഒരിടത്ത് വന്നു നിന്നു. വണ്ണപ്പുറത്തെ സുന്ദരി സാക്ഷാൽ കാറ്റാടിക്കടവ്. മുൻപ് അങ്ങോട്ട്‌ പോയപ്പോൾ കയറാതെ വിട്ട സ്ഥലം.
പത്തരയോടെ ബുള്ളറ്റ് ഓടി തുടങ്ങി വൈറ്റില - മൂവാറ്റുപുഴ വഴി വണ്ണപ്പുറം. രണ്ട് മണിക്കൂർ എടുത്തില്ല വണ്ണപ്പുറം ടൌൺ എത്താൻ. ബ്രേക്ഫാസ്റ്റ് കഴിച്ചിരുന്നില്ല അത്കൊണ്ട് തന്നെ വിശപ്പിന്റെ വിളിയും വന്നു. ടൗണിൽ ആദ്യം കണ്ട ചെറിയൊരു ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തി. പാരീസ് ഹോട്ടൽ. കൈലി മുണ്ട് ഉടുത്തു അല്പം പ്രായമായ ഒരാൾ പുറത്തേക്ക് വന്നു. ഉടനെ എന്റെ ചോദ്യം ബീഫ് ഉണ്ടോ ചേട്ടാ? ഉണ്ടെന്നു മറുപടി കിട്ടിയതും അകത്തു കയറി കൈയും കഴുകി ഇരുന്നു. ബീഫ് ഫ്രൈയും മത്തി ഫ്രൈയും മോര് കറിയും തോരനും ഒക്കെ കൂട്ടി നല്ലൊരു ഊണ്.
ആഹാ വയർ നിറഞ്ഞു. ഇനി മനസ്സ് നിറയണം കാശും കൊടുത്ത് ഒരു കുപ്പി വെള്ളവും വാങ്ങി നേരെ കാറ്റാടിക്കടവിലേക്ക്. ടൗണിൽ നിന്ന് കട്ടപ്പന റൂട്ടിൽ 9കിലോമീറ്റർ പോയാൽ കാറ്റാടിക്കടവ് എത്താം.
നല്ല കയറ്റം ആണ് ഇനിയങ്ങോട്ട്. പോകും വഴി കാണാം ഇടതു വശത്തായി കാറ്റാടിക്കടവ് മലനിര.
അടുപ്പിച്ച് കുത്തനെയുള്ള മൂന്ന് ഹെയർപിൻ കയറി കള്ളിപ്പാറ വ്യൂ പോയിന്റിലുള്ള കടയുടെ മുന്നിൽ നിർത്തി ഓരോ ചായ പറഞ്ഞു. ചായ കുടിച്ചുകൊണ്ട് താഴെയുള്ള കാഴ്ചകളിലേക്ക് കണ്ണെറിഞ്ഞു. കാർമേഘങ്ങൾ നിറഞ്ഞ മൂടിയ അന്തരീക്ഷം. ചുറ്റും കണ്ണെത്താ ദൂരത്തോളം ഉയർന്നു നിൽക്കുന്ന മലനിരകളും ഹരിത വർണ്ണം വാരി വിതറിയ ചോല വനങ്ങളും മാത്രം.
ചായ കുടി കഴിഞ്ഞ് നേരെ ലക്ഷ്യത്തിലേക്ക്. കുറച്ചു മുന്നോട്ട് പോയപ്പോൾ പ്രവേശന കവാടം കണ്ടു. വണ്ടി വഴിയരികിൽ സ്വന്തം റിസ്കിൽ പാർക്ക് ചെയ്യാം. അവധി ദിവസം ആയതു കൊണ്ട് വണ്ടികൾ ഒരുപാടുണ്ട്. മലയിലേക്ക് കയറാൻ ഫീസ് ഒന്നുമില്ല. ഏറെ പ്രതീക്ഷയോടെ ചുവടുകൾ വച്ചു തുടങ്ങി. ആദ്യത്തെ കോൺക്രീറ്റ് ചെയ്ത ഭാഗം കഴിഞ്ഞാൽ കല്ലും ചെമ്മണ്ണും നിറഞ്ഞ വഴിയാണ് മേലേക്ക്. വളഞ്ഞും പുളഞ്ഞും സാമാന്യം നല്ല കയറ്റം ഉണ്ട്. പോകുന്ന വഴിയിൽ ദൂരെയായി രണ്ട് വർഷം മുൻപ് കയറിയ മീനുളിയൻ പാറ കണ്ടു. ആ ഓർമ്മകൾ ഡിവിനോട് പങ്കുവച്ചു കൊണ്ട് നടപ്പ് തുടർന്നു.
കയറ്റം കഴിഞ്ഞു... അല്പം നിരപ്പായ വഴിയിലൂടെയാണ് നടപ്പ്. കാപ്പി, കൊക്കോ തുടങ്ങിയവ കൃഷി ചെയ്യുന്ന ഭൂമിയാണ് ഇരുവശത്തും. രണ്ടോ മൂന്നോ ചെറിയ വീടുകളും കണ്ടു. നടപ്പിന്റെ ക്ഷീണം മാറ്റാൻ ഒരു ചെറിയ കടയുണ്ട് ഇവിടെ നാരങ്ങാ വെള്ളവും, അത്യാവശ്യം സ്‌നാക്‌സും ഒക്കെ കിട്ടും.
നിരപ്പായ വഴി തീർന്നാൽ വ്യൂ പോയിന്റിലേക്ക് കയറുന്ന വഴി കാണാം.
വീണ്ടും കയറ്റമാണ്. കയറ്റം തീരുന്നത് ഇരുമ്പ് പൈപ്പ് കൊണ്ട് വേലി കെട്ടിയ ഒരു വ്യൂ പോയിന്റിലാണ്. അല്പനേരം അവിടെ നിന്ന് കാറ്റും കൊണ്ട് കാഴ്ചകൾ കണ്ട് വിശ്രമിച്ചു. മുന്നിൽ കാണുന്ന മലയുടെ മേലെ നിൽക്കുന്ന സഞ്ചാരികളെ കണ്ടപ്പോൾ മനസ്സിലായി ആ മല കൂടി കയറണം എന്ന്. കിതപ്പ് മാറിയപ്പോൾ വീണ്ടും ലക്ഷ്യത്തിലേക്ക്.
ചെറിയൊരു ഇറക്കമാണ് ആദ്യം പിന്നങ്ങോട്ട് ആൾപൊക്കത്തിൽ വളർന്നു നിൽക്കുന്ന പുല്ലുകൾ വകഞ്ഞു മാറ്റി വേണം കയറാൻ. ഈ മല കൂടി കയറിയാൽ കാണാൻ പോകുന്നത് എന്താണെന്ന് നന്നായി അറിയാം. പുൽത്തലപ്പ് മാറി താഴെയുള്ള കാഴ്ചകൾ തെളിഞ്ഞു തുടങ്ങി. അതെ വ്യൂ പോയിന്റ് എത്താറായി. അടുക്കുംതോറും കാലുകൾക്ക് വേഗത കൂടി...ക്ഷീണം മറന്നു...കൂടെ വന്നവനെപ്പോലും മറന്നു. അറിയാതെ വായ പൊളിച്ചു പോയ്‌ വ്യൂ പോയിന്റിൽ വന്ന് നിന്നപ്പോൾ.
ഇത്രയും നാൾ ചിത്രങ്ങളിൽ മാത്രം കണ്ട് കാഴ്ച ഇതാ നേരിൽ കണ്ടു. മറ്റേതോ ലോകത്തിലേക്കുള്ള വഴിയെന്ന പോലെ നീണ്ടു നിവർന്നു കിടക്കുകയാണ് കാറ്റാടിക്കടവ്. ആ മലയിലൂടെ നടന്നു പോയി അതിന്റെ അറ്റം കണ്ടിട്ട് വരാൻ ഏതൊരു സഞ്ചാരിക്കും തോന്നും. താഴെ നിന്ന് കണ്ടപ്പോൾ ഇത്രയും സൗന്ദര്യം ഉണ്ടാവും എന്ന് കരുതിയില്ല. മൂടൽ മാറി വെയിൽ വീഴുമ്പോൾ ഇളം കാറ്റിൽ ആടിയുലയുന്ന പുൽത്തലപ്പുകൾക്ക് കൂടുതൽ ഭംഗി വെയ്ക്കുന്നു.
നല്ല ശുദ്ധ വായുവും ശ്വസിച്ചു കാഴ്ചകൾ കണ്ട് അവിടെ തന്നെയിരുന്നു. ദൂരെ ഒരു മലയിൽ നിന്ന് തട്ട് തട്ടായി വീഴുന്ന പേരറിയാത്ത ഒരു വെള്ളച്ചാട്ടം കാണാം. വെള്ളം ഒഴുകുന്ന ശബ്ദം വ്യക്തമായി കേൾക്കാം. എവിടെ കണ്ണെറിഞ്ഞാലും പച്ചപ്പ് നിറഞ്ഞ വന്യതയും മലനിരകളും മാത്രം. ഇടയ്ക്ക് വീശുന്ന കാറ്റ്‌ മനസ്സും ശരീരവും തണുപ്പിച്ച്‌ തന്നു. മഴ പെയ്തില്ല എന്നതാണ് ആകെ ഒരു കുറവ്.
നിറഞ്ഞ മനസ്സോടെ മലയിറങ്ങി. നേരത്തെ കണ്ട കടയിൽ കയറി ഓരോ ഉപ്പ് സോഡയും കുടിച്ച് കണ്ട കാഴ്ചകൾ അയവിറക്കി ഞങ്ങൾ താഴെ റോഡിൽ എത്തി. താഴെ എത്തിയാൽ വിളിക്കാൻ പറഞ്ഞതനുസരിച്ച് സുഹൃത്ത് ആദർശിനെ വിളിച്ചു. നേരെ ടൗണിൽ പോയി ഒരു ചായ കുടിച്ചിരിക്ക് അപ്പോഴേക്കും എത്താം എന്ന് പറഞ്ഞപ്രകാരം തിരികെ വണ്ണപ്പുറം ടൗണിലേക്ക്. ഒരു കട്ടൻ കുടിക്കുമ്പോഴേക്കും ആളെത്തി. അവിടുന്ന് ഞങ്ങളെ നേരെ കോട്ടപ്പാറയ്ക്കു കൂട്ടിക്കൊണ്ട് പോയി.
മുള്ളരിങ്ങാട് റൂട്ടിലാണ് സോഷ്യൽ മീഡിയ വഴി പ്രമുഖൻ ആയ കോട്ടപ്പാറ. ഹെയർപിൻ വളവുകൾ നിറഞ്ഞ കയറ്റമാണ്. സ്ഥലമെത്തിയപ്പോൾ വണ്ടി നിർത്തി നേരെ വ്യൂ പോയിന്റിലേക്ക്. വെളുപ്പിന് മഞ്ഞ് പെയ്യുന്ന സൂര്യോദയ ദൃശ്യങ്ങൾ ആണ് കോട്ടപ്പാറയെ പ്രമുഖൻ ആക്കിയത്. വൈകുന്നേരം ആ വ്യൂ കിട്ടില്ലല്ലോ. എങ്കിലും മല മുകളിൽ നിന്നുള്ള കാഴ്ചകൾ ഭംഗിയുള്ളത് തന്നെ. അല്പനേരം അവിടെ നിന്ന് സൊറ പറഞ്ഞ ശേഷം തിരികെ ടൗണിലേക്ക്.
എല്ലാം കഴിഞ്ഞിട്ട് പോകും മുൻപ് ഒരു കുളി കൂടി ഇല്ലേൽ പിന്നെങ്ങനാ. നേരെ വിട്ടു ആനചാടി കുത്തിലേക്ക്. അവിടേക്കുള്ള വഴി പറഞ്ഞു തന്നിട്ട് ആദർശ് ബൈ പറഞ്ഞു പോയി. മെയിൻ റോഡിൽ നിന്ന് തിരിയേണ്ട സ്ഥലത്ത് ബോർഡ്‌ വച്ചിട്ടുള്ളത് കൊണ്ട് വഴി തെറ്റിയില്ല. ബൈക്ക് പാർക്ക് ചെയ്തു നേരെ വെള്ളച്ചാട്ടത്തിലേക്ക് നടന്നു. മുൻപ് ഇവിടെ വന്നിട്ടുണ്ടെങ്കിലും അന്ന് കുളിക്കാൻ പറ്റിയില്ല.
താഴെ നിന്നും നോക്കിയാൽ വെള്ളച്ചാട്ടവും മുകളിൽ നിന്നും നോക്കിയാൽ പാറക്കെട്ടിൽ വെള്ളം വീണ് പൂൾ പോലെ രൂപപ്പെട്ട കുറെ കുഴികളും ആണ് ഇതിന്റെ പ്രത്യേകത. പണ്ട് ആനകളുടെ വിഹാര കേന്ദ്രമായിരുന്ന ഇവിടെ വെള്ളം കുടിക്കാൻ വന്ന ആന കാൽ വഴുതി താഴെ വെള്ളച്ചാട്ടത്തിൽ വീണു ചെരിഞ്ഞു. അതിനാൽ ഇവിടം ക്രമേണ "ആനചാടികുത്ത്"എന്ന് പേര് വന്നു എന്നാണ് വായിച്ചറിഞ്ഞത്.
മഴക്കാലം ആയതിനാൽ നല്ല വെള്ളമുണ്ട്. വെള്ളത്തിനു നല്ല തണുപ്പും. ഫാമിലിയായും അല്ലതെ ഞങ്ങളെപ്പോലെ വന്ന ആളുകളുടെയും നല്ല തിരക്കുണ്ട്. വെള്ളത്തിൽ ഇറങ്ങി ആവോളം മുങ്ങിക്കുളിച്ചു. വെള്ളച്ചാട്ടത്തിനു താഴെ നിൽക്കുമ്പോൾ മുതുകിൽ കല്ല് വന്ന് വീഴുന്ന ഫീലാണ് വെള്ളം വീഴുമ്പോൾ. നീന്തൽ അറിയില്ലെങ്കിലും പേടിക്കണ്ട കഴുത്തോളം വെള്ളമേയുള്ളൂ എന്നത് കൊണ്ട് പേടി കൂടാതെ ആർക്കും ധൈര്യമായി ഇറങ്ങാം. എന്നെപ്പോലെ😂.
പോരാൻ മനസ്സുണ്ടായിട്ടല്ല എങ്കിലും ഇരുട്ടും മുന്നേ കുളി മതിയാക്കി തിരികെ കയറി.
പെട്ടന്നുള്ള പ്ലാൻ ആയതിനാൽ
പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലാണ് യാത്രയിലുടനീളം കിട്ടിയത്. ഒരുപക്ഷെ എന്നേക്കാൾ ഈ ട്രിപ്പ്‌ ആസ്വദിച്ചത് ഡിവിൻ ആവണം. ഹൃദയത്തോട് ചേർത്ത് വെയ്ക്കാൻ ഒരുപിടി ഓർമ്മകളുമായി ഞങ്ങൾ വണ്ണപ്പുറത്തിനോട് ബൈ പറഞ്ഞു.







Saturday, January 12, 2019

ബാണാസുരയും , 900 കണ്ടിയും (പ്രണയമാണ് യാത്രയോട്)

900 കണ്ടി സൂചിപ്പാറ വെള്ളച്ചാട്ടം  ബാണാസുരയും

900 കണ്ടി
എന്നൊരു സ്ഥലത്തെക്കുറിച്ച് നിങ്ങള് കേട്ടിട്ടുണ്ടോ?
തിങ്ങി നിറഞ്ഞ കൊടും കാട്ടിനുള്ളിലൂടെ യാത്ര ചെയ്യണമെന്ന് നിങ്ങളാഗ്രഹിക്കാറുണ്ടോ…? കാടും, മലകളും, അരുവികളും, കുന്നുകളും, പക്ഷിമൃഗാധികളേയും നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ…? 
നിങ്ങൾ സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരാണോ..?
ഈ പറഞ്ഞതൊക്കെ ആർക്കും ഇഷ്ടമാവും. എന്നാലും ഒരു പഞ്ചിന് ചോദിച്ചെന്ന് മാത്രം. പ്രകൃതിയുടെ എല്ലാ ഗുണങ്ങളും ഒത്തു ചേർന്ന ഒരു സ്ഥലം. അതാണ് വയനാട്ടിലെ 900കണ്ടിയുടെ പ്രത്യേകത. പൂക്കോട് തടാകവും ബാണാസുരയും കുറുവാ ദ്വീപും പച്ചയണിഞ്ഞ തേയിലതോട്ടങ്ങളും പിന്നെ കുറച്ച് കാടുകളുമായാൽ വയനാട് കഴിഞ്ഞു എന്നാണ് ധാരണയെങ്കിൽ അതൊന്നുമല്ല, അതുക്കും മേലേ…
പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം.. കാട്ടാനകളുടേയും കാട്ടുനായ്ക്കന്മാരുടെയും വാസസ്ഥലം… ഇത് 900 കണ്ടി, മഞ്ഞ് വീഴുന്ന കാടിനുള്ളില്‍ ഫയര്‍ ക്യാമ്പ്...ട്രക്കിങ്ങ്..വെള്ളച്ചാട്ടത്തിലെ കുളികള്‍ ആസ്വധിക്കാം... 






































Shivagange (പ്രണയമാണ് യാത്രയോട്)


 SHIVAGANGA


Shivagange is a mountain peak with a height of 804.8 meters or 2640.3 feet.and Hindu pilgrimage center located near Dobbaspet, in Bengaluru Rural district India. It is situated 19 km from the town of Tumakuru and 54 km from Bengaluru.The sacred mountain is shaped as a shivalinga and a spring flows near locally called "Ganga", thereby giving the place its name. It is also known as Dakshina Kashi (Kashi of the South) and place is having various temples such as Gangadhareshwara temple, Sri Honnammadevi Temple, Olakal Teertha, Nandi Statue, Patalagange.
Sri Honnammadevi Temple is inside the cave. Sri Gavi Gangadhareshwara Temple is also inside the cave. Gavi means Cave, Gangadhareshwara means Parameshwara having Gange on the top. Every year in the month of January on the day of Sankranthi festival, the marriage function of Sri Gangadhareshwara and Sri Honnammadevi (Parvathi) is conducted. At that time Ganga holy water will come from the rock at the top of hill and that holy water is used for the dhare ritual (solemnise) of the marriage function.

The place was under the control of Hoysala kings and the queen Shanthala, wife of Vishnuvardhana committed suicide in this hill out of depression as she did not give birth to a son and the place is identified as Shantahala drop.[3] The hill was fortified during the 16th century by Shivappa Nayaka which is in ruins.[4] The founder of Bengaluru, Magadi Kempegowda also improved the fort and kept a portion of his treasure in this fort.
The area is a popular site for rock climbing in the Karnataka state.The entire trail to the peak is well marked and the presence of man-made steps (often carved into the rocky landscape, but sometimes made from rocks) makes the trail suitable for beginners. There are frequent rest opportunities with stalls serving food and drinks. The trekking path to reach summit from foothills is of 2.3 km in a pre-defined path, much of which is climbed towards the end of the path where the trail becomes steep and narrow - safety rails are provided in such areas. Monkeys are the main fauna inhabiting the hill.














Wednesday, October 31, 2018

പുലർവേളയിലെ_വയനാടിന്റെ_ വശ്യമനോഹാരിത_തേടി (പ്രണയമാണ് യാത്രയോട്)


പുലർവേളയിലെ_വയനാടിന്റെ_   വശ്യമനോഹാരിത_തേടി 

നല്ല മഴയായിരുന്നു....
സമയം രാവിലെ 5:20 am പോവാനിറങ്ങിയപ്പോ മഴ ചെറുതായൊന്ന് മാറിനിന്നു
ചില ദിവസം അങ്ങനെയാ കാട് വല്ലാതെ എന്നെ വീർപ്പ് മുട്ടിക്കും കാട്ടിൽ ചെന്നാലേ അതടങ്ങു...
ലക്ഷ്യം മേപ്പാടിയായിരുന്നു പക്ഷേ അദ്യം എത്തിപ്പെട്ടത് പടിഞ്ഞാറത്തറയിലെ wind റിസോർട്ടിലായിരുന്നു
പിന്നീട് മേപ്പാടിയിലെ ടീ എസ്റ്റേറ്റിലും അവിടുന്ന് 900 ത്തിലേക്കും ,രണ്ട് വർഷം മുന്പ് കണ്ടതാണ് 900 എന്ന കാമിനിയെ പക്ഷേ ഈ പ്രാവിശ്യം അങ്ങോട്ട് ചുമ്മാ കേറിപ്പോവാൻ പറ്റില്ലെന്നായി കാര്യങ്ങൾ
അലമ്പുണ്ടാക്കാനും സിഗരറ്റ് വലിക്കാനും ഉള്ള പച്ചപ്പിനെ നശിപ്പിക്കാനും പ്ലാസ്റ്റിക്ക് വലിച്ചെറിയാനൊക്കെ കുറേ ഊളകൾ ഇറങ്ങിയിട്ടുണ്ടിപ്പോ വല്യ യാത്ര സ്നേഹികളാണെന്നും പറഞ്ഞ്, എല്ലാരും അങ്ങനെ ആണെന്നല്ല പക്ഷേ ഒന്ന് മതിയല്ലോ !!!
വനത്തിൽ പ്രവേശിച്ചപ്പോ ചാറ്റൽ മഴയും മഞ്ഞിൽ തെളിഞ്ഞുവരുന്ന വൻ മരങ്ങളും കൂട്ടിന് അട്ടയും കണ്ട് ചിരിക്കാൻ മലയണ്ണാനും പിന്നെ ഷൈൻ അണ്ണനുണ്ടവിടെ പുള്ളിക്കാരൻ ആളൊരു കൂളാണ് നല്ലൊരു പ്രകൃതി സ്‌നേഹി
ഷൈൻ അണ്ണന്റെ വീടിനോട് ചേർന്ന് അരണമലയും കാണാം പിന്നീട് വെള്ളപ്പം മലയിലേക്കായിരുന്നു ഞങ്ങൾ പോയത് അവിടുത്തെ കാഴ്ച്ചയും ആസ്വദിച്ച് മടങ്ങി








Wednesday, October 24, 2018

Thalassery Pier (പ്രണയമാണ് യാത്രയോട്)

Thalassery Pier
Thalassery Pier locally known as Kadalpalam is located in Thalassery, Kannur District of Kerala state, south India.
It is an old pier extending out into the Arabian Sea. It is frequented by people taking evening walks. This "Kadalpalam" was used as a commercial access through the sea, to and from the Tellicherry Bazar, during the European rule. It is an old story now. At present it is in a deteriorating state. Now it can be preserved as a Tourist Centre.

PC - Akash Madathil , VMC