Saturday, January 12, 2019

ബാണാസുരയും , 900 കണ്ടിയും (പ്രണയമാണ് യാത്രയോട്)

900 കണ്ടി സൂചിപ്പാറ വെള്ളച്ചാട്ടം  ബാണാസുരയും

900 കണ്ടി
എന്നൊരു സ്ഥലത്തെക്കുറിച്ച് നിങ്ങള് കേട്ടിട്ടുണ്ടോ?
തിങ്ങി നിറഞ്ഞ കൊടും കാട്ടിനുള്ളിലൂടെ യാത്ര ചെയ്യണമെന്ന് നിങ്ങളാഗ്രഹിക്കാറുണ്ടോ…? കാടും, മലകളും, അരുവികളും, കുന്നുകളും, പക്ഷിമൃഗാധികളേയും നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ…? 
നിങ്ങൾ സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരാണോ..?
ഈ പറഞ്ഞതൊക്കെ ആർക്കും ഇഷ്ടമാവും. എന്നാലും ഒരു പഞ്ചിന് ചോദിച്ചെന്ന് മാത്രം. പ്രകൃതിയുടെ എല്ലാ ഗുണങ്ങളും ഒത്തു ചേർന്ന ഒരു സ്ഥലം. അതാണ് വയനാട്ടിലെ 900കണ്ടിയുടെ പ്രത്യേകത. പൂക്കോട് തടാകവും ബാണാസുരയും കുറുവാ ദ്വീപും പച്ചയണിഞ്ഞ തേയിലതോട്ടങ്ങളും പിന്നെ കുറച്ച് കാടുകളുമായാൽ വയനാട് കഴിഞ്ഞു എന്നാണ് ധാരണയെങ്കിൽ അതൊന്നുമല്ല, അതുക്കും മേലേ…
പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം.. കാട്ടാനകളുടേയും കാട്ടുനായ്ക്കന്മാരുടെയും വാസസ്ഥലം… ഇത് 900 കണ്ടി, മഞ്ഞ് വീഴുന്ന കാടിനുള്ളില്‍ ഫയര്‍ ക്യാമ്പ്...ട്രക്കിങ്ങ്..വെള്ളച്ചാട്ടത്തിലെ കുളികള്‍ ആസ്വധിക്കാം... 






































No comments:

Post a Comment