36 ഹെയർ പിൻ വളവോടു കൂടിയ മസിനഗുഡി ഊട്ടി റോഡിലൂടെ ഒരു യാത്ര
വളരെ അപകടം പിടിച്ചതും എന്നാൽ മനസ്സിന് കുളിർമയേകുന്നതുമായ കാനന പാത .
ഒരു വനഗ്രാമമാണ് മസിനഗുഡി. കുറച്ച് റിസോര്‍ട്ടുകള്‍, പോലീസ് സ്റ്റേഷന്‍, മാരിയമ്മന്‍ ക്ഷേത്രം, കുറച്ചു കടകള്‍...
ഡ്രൈവിങ്ങിൽ ഉള്ള ആ വേശം ഇ വഴി കാണിക്കരുത് ... ഫസ്റ്റ് ഗിയ റോ സെക്കൻ്റ് ഗിയ രോ മാത്രമേ ഈ വഴിയിലൂടെയുള്ള ചുരം ഇറങ്ങുമ്പോഴും കയറുമ്പോഴും ഉപയോഗിക്കാവൂ.
ജംഗ്ഷനില്‍ നിന്ന് നേരെ പോയാല്‍ ഊട്ടിയെത്തും. 35 കിലോമീറ്റര്‍ ദൂരം. ഇടത്തേക്ക് പോയാല്‍ മായര്‍ വെള്ളച്ചാട്ടം. വലത്തേക്കുള്ള റോഡില്‍ താഴേക്കിറങ്ങിയാല്‍ സിംഗാരപുഴ. എല്ലാത്തിനും അതിര് കാടാണ്. മാനും കാട്ടുപോത്തും മയിലും കാട്ടാനയുമൊക്കെയുള്ള കൊടും കാട്. കാടിന്റെ നിയമങ്ങള്‍ പാലിക്കാന്‍ ഓരോ സഞ്ചാരിക്കും ഉത്തരവാദിത്തമുണ്ടെന്ന് ഓര്‍മിപ്പിക്കുന്ന ബോര്‍ഡുകള്‍ വഴി നീളെ കാണാം
No comments:
Post a Comment