Thursday, June 21, 2018

Vazhamala കണ്ണൂരിന്റെ സ്വന്തം (പ്രണയമാണ് യാത്രയോട്)

ബെക്കിൽ_ഒരു_യാത്ര_പോയാലോ  
കണ്ണൂരിന്റെ_സ്വന്തം_വാഴമലയിലേക്ക്


കേരളത്തിലെ ടൂറിസം ഭൂപടത്തിൽ സ്ഥാനം ലഭിക്കേണ്ട എന്നാൽ പല കാരണങ്ങൾ കൊണ്ടും ലഭിക്കാതെ പോയ കണ്ണൂർ ജില്ലയിലെ പാനൂരിനടുത്ത് തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കിഴക്കൻ മലയോരത്ത് സ്ഥിതി ചെയ്യുന്ന വാഴമലയെക്കുറിച്ചുള്ള പരിചയപ്പെടുത്തലാണ്
മൺസൂൺ ടൂറിസത്തിന് അനുയോജ്യമായ രീതിയിൽ കോടമഞ്ഞും ഇളം കാറ്റും പാറക്കെട്ടുകളും വെള്ളച്ചാലുകൾ ക്കൊണ്ടും സമൃദ്ധമാണ് മലമുകളിലൂടെയുള്ള 12 കിലോമീറ്റർ വാഴമലയുടെ വശ്യത ആസ്വദിച്ചുള്ള യാത്ര പ്രത്രേക അനുഭൂതിയായിരിക്കും തീർച്ച... ഒപ്പം മഴയും കൂടിയുണ്ടെങ്കിൽ വാഴമലയിൽ നിന്ന് തിരിച്ച് ഇറങ്ങാൻ തോന്നില്ല
ദിവസേന നൂറുക്കണക്കിന് ആളുകളാണ് കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിൽ നിന്ന് വാഴമലയുടെ മനോഹാരിത ആസ്വദിക്കാനെത്തുന്നത്
പാനൂർ ചെറുപ്പറമ്പിലെ പാത്തിക്കൽ താഴ്വാരത്തു നിന്ന് 500 ഏക്കറോളം വരുന്ന മലമുകളിലേക്ക് കയറുംതോറും കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ ലഭിക്കും തീർച്ച.
ഒട്ടേറെ വില പിടിപ്പുള്ള ഔഷധ സസ്യങ്ങൾ മൂടിക്കിടക്കുന്ന സ്ഥലമായതിനാൽ നല്ല ശുദ്ധ വായു ലഭിക്കും വാഴമലയിലൂടെ 9 കിലോമീറ്റർ സഞ്ചരിച്ചാൽ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമ ബാഹുബലി ഷൂട്ടിംങ്ങ് നടന്ന നടന്ന കണ്ണവം കാട്ടിലെത്താം കോടമഞ്ഞിനെ വകഞ്ഞു മാറ്റിയുള്ള കുത്തനെയുള്ള അല്പം സാഹസികമായ മലകയറ്റം ബുള്ളറ്റിലും മറ്റു ബൈക്കുകളിലും സാഹസിക യാത്ര നടത്തുന്ന യുവാക്കളെ ഹരം കൊള്ളിക്കും അതുകൊണ്ട് തന്നെ സഞ്ചാരികൾ എറെയും യുവാക്കളാണ് പൊതുവെ മലബാറിലെ ഇത്തരം ടൂറിസ്റ്റ്‌ പദ്ധതികളോട് അറിഞ്ഞോ അറിയാതെയോയുള്ള സർക്കാറുകളുടെ അവഗണയാണ് വാഴമലയും കണ്ണൂരിന്റെ പുറത്ത് അറിയപ്പെടാതെ പോയത് വാഴമലയെ മൺസൂൺ ടൂറിസത്തിൽ ഉൾപ്പെടുത്തിയാൽ കേരളത്തിലുള്ളവരേയും കേരളത്തിന് പുറത്തുള്ളവരേയും വിദേശികളെ വരെ ആകർഷിക്കാൻ കഴിയും തീർച്ച. നമ്മുടെ സ്വന്തം നാട്ടിലെ ഇതുപോലുള്ള ഭൂമിയിലെ സ്വർഗ്ഗത്തെ കാണാതെ പോകരുതാരും.







No comments:

Post a Comment