Saturday, June 16, 2018

Dhanushkodi (പ്രണയമാണ് യാത്രയോട്)

ധനുഷ്കോടിയിലേക്ക് ഒറ്റയ്ക്കു ഒരു യാത്ര.


കുറേനാളായി വിചാരിക്കുന്നതാണ് ഒറ്റയ്ക്കു ഒരു യാത്ര പോകണമെന്ന്... കേരളത്തിൽ മഴക്കാലം ആയതിനാൽ ഇവിടെ ഒരു സ്ഥലവും നോക്കിയില്ല..
Route: Trivandrum- Nagarkovil - Thirunveli - Thoothukudi - Rameswaram 400Km
നഗർകോവിൽവരെ നല്ല മഴക്കോളുണ്ടായിരുന്നു. ഒറ്റയ്ക്കുള്ള യാത്രയായതിനാൽ Google Map Navigation ON ആക്കി Headset വെച്ചായിരുന്നു യാത്ര. ഇടയ്ക്കു വഴിമാറി ഗ്രാമപ്രദേശങ്ങളിലൂടെ ആയി യാത്ര. Google ചേച്ചി Reroute ചയ്തു എന്തായാലും തിരുനെൽവേലി ഹൈവേയിൽ എത്തിച്ചു . ഒരുകാര്യം ഓർത്താൽ Google ചേച്ചിയോട് നന്ദി പറയണം, Wind-farms ൻറെ ഇടയിലൂടെ ഗ്രാമഭംഗി ആസ്വദിച്ചുള്ള ആ യാത്ര Highway യിലൂടെ ഉള്ളതിനേക്കാൾ എത്രയോ നല്ലതാണു. പശ്ചിമഘട്ടത്തിന്റെ വിടവിലൂടെ കേരളത്തിൽ നിന്നും തമിഴ്നാട്ടിലോട്ടു വരുന്ന കാറ്റിനെ ആസ്പതമാക്കി കറങ്ങു്ന്ന കാറ്റാടി യന്ത്രങ്ങൾ.
Highways കൂടിയുള്ള യാത്ര വെയിലിന്റെ കാഠിന്യത്താൽ ദുഷ്കരമായിത്തുടങ്ങി. ഒരു പച്ചപ്പ്‌പോലും ഇല്ല. കാറ്റ് bike ന്റെ അതെ ദിശയിൽ ആയതുകൊണ്ട് വേഗം 110 km/ hr നും മുകളിൽ അർജുന അറിയുന്നില്ല. പക്ഷെ സൂഷിക്യണം, Highway ആണ് എന്ന് അറിയാത്ത പശുക്കൾ എപ്പോവേണം എങ്കിലും കുറുകെ ചാടാം. ദീർഘദൂരത്തെ ഓട്ടത്തിന് ഒടുവിൽ Reddiarpatt Hill pass എത്തി. അവിടെ കുറച്ചു നേരം വിശ്രമിക്ക്യം. തിരുനെൽവേലി കഴിഞ്ഞു തൂത്തുക്കുടി Harbor നിന്നും വരുന്ന container ലോറികളുടെ ഇടയിലൂടെ വീടും മുന്നോട്ടുള്ള യാത്ര.
ഇടയ്ക്കുവെച്ച് Highway കട്ട്ചയ്തു East coastal റോഡിലൂടെ ആയി യാത്ര.ഇവിടെ നമ്മെ ആദ്യം വരവേൽക്കുന്നത്
കണ്ണെത്താദൂരത്തോളം പറന്നുകിടക്കുന്ന ഉപ്പുപാടങ്ങൾ ആണ്. അവിടുത്തെ കാറ്റിനും ഉണ്ട് ആ ഉപ്പുരസം. അതിനാൽ യാത്ര ഇത്തിരി ദുഷ്കരമായിതോന്നി. നേരം ഇരുട്ടാൻതുടങ്ങി പക്ഷെ ഇപ്പോഴും യാത്ര East coastal റോഡിലൂടെ ആണ്.വിജനമായ റോഡിലൂടെ ഉള്ളയാത്ര ഇരുട്ടിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ചു ഭയാനകമായിത്തോന്നി. ഇടയ്ക്കിടെ കൊച്ചു കൊച്ചു ഗ്രാമങ്ങൾ വീടും വിജനമായ റോഡ്. ഒടുവിൽ East coastal റോഡ് രാമേശ്വരം highway എത്തി. പിന്നെ എവിടെയെങ്കിലും എത്താനുള്ള ഒരു പാച്ചിലായിരുന്നു. ഇടയ്ക്കു നല്ലകാറ്റുവീശാൻ തുടങി. കടല്തീരത്ത്‌കൂടി ആണ് യാത്ര ഇരുട്ടിൽ എല്ലാം ഒരുപോലെ. ഓട് ഒടുവിൽ കാണാൻ ഒത്തിരി ആഗ്രഹിച്ച പാമ്പൻ പാലത്തിൽ എത്തി. പക്ഷെ നിരാശ പേടേണ്ടി വന്നു. ഇരുട്ടിൽ ആ ദിർശ്യവിസ്മയം എന്നിൽ നിന്നും മറഞ്ഞിരുന്നു. എങ്ങും നിർത്താതെ നേരെ രാമേശ്വരം അടുത്തുള് ഒരു ഹോട്ടൽ എത്തി.
അവിടെ റൂം എടുത്തു(9.30 pm ).
എൻറെ sim Idea ആണ്. Range കാണിക്കയുണ്ട് പക്ഷെ Internet ഇല്ല. പിന്നെ കൂട്ടുകാരനെ വിളിച് ധനുഷ്കോടിയിൽ എപ്പോഴാണ് സൂര്യോദയം എന്നുചോദിച്ചു. 5.50 am ആയിര്ന്നു മറുപടി . 22 km ഉണ്ട് രാമേശ്വരംത്തുനിന് ധനുഷ്‌കോടി വരെ. രാവിലെ 5 Am alarm വെച്ചുകിടന്നു.

രാവിലെ എണീറ്റ് ബൈക്ക് എടുത്തു അപ്പോഴാണ് ഓർത്തെ ഇനി ഗൂഗിൾ ചേച്ചി ഇല്ല. അവിടെ ഉള്ള ആളോട് വഴി ചോദിച്ചു. ഭാഗ്യം സ്ട്രൈറ് റോഡ് ആണ്. വിജനമായ റോഡ് ഇരുവശത്തും കടൽ. ഒരിടത്തു തിരയുണ്ട് മറുവശത്തെ കടൽ ഉൾവലിഞ്ഞു കിടക്കുകയാണ്, ഇപ്പോൾ യാത്ര വളരെ എളുപ്പമാണ്. ധനുഷ്ക്കോടി അങ്ങേ ആറ്റം വരെ നല്ല highway ഉണ്ട്. സുഗമായി പോയിവരാം. ഇനിയുള്ള കാഴ്‌ചകൾ നേരിട്ടു കണ്ടു ആസ്വദിക്കയെണ്ടാതാണ്. നഷ്ടപ്പെട്ട് പോയ അല്ലെകിൽ ഏതോ സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി അവഗണിക്ക്യപെട്ട ഒരു ജനതയുടെ കുറെ നൊമ്പരപെടുത്തുന്ന കുറെ ഓർമ്മകുറിപ്പുകൾ.
തിരിച്ചുള്ള യാത്രയിൽ രാമേശ്വരം അമ്പലം പിനെക്കുറി തീർത്ഥങ്ങളും.. പകഷേ ധനുഷ്കോടിയിലെ ആ ജീവിതങ്ങൾക്കുമുന്നിൽ എല്ലാം...
12.pm യാത്രത്തിരിച്ചു. എന്നെ കാത്തു ആ അത്ഭുതം നിൽക്കുന്ന പോലെ 12.30 pm നുള്ള രാമേശ്വരം ട്രെയിൻ പാമ്പൻ പാലത്തിലൂടെ കുതിച്ചു നീങ്ങുന്നത് ഞാൻ നോക്കിനിന്നു. ഒരുപാടു ട്രെയിൻ യാത്രകൾ കണ്ടിട്ട്‌കിലും ഇത് എന്തോ ഒരു പ്രത്യക ഒരു സുഖം ആയിരുന്നു.





No comments:

Post a Comment