Saturday, June 16, 2018

Ponmudi (പ്രണയമാണ് യാത്രയോട്)

പൊന്നിൽ കുളിച്ച്‌ പൊന്മുടി

പൊന്മുടി ഒന്ന് കാണണമെന്ന് വളരെ നാളത്തെ ആഗ്രഹമായിരുന്നു..
തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടല്‍നിരപ്പില്‍ നിന്ന് 610 മീറ്റര്‍ ഉയരെയാണ്.
തിരുവനന്തപുരം നഗരത്തില്‍നിന്ന് നെടുമങ്ങാട് റൂട്ടിലാണ് പൊന്‍മുടിക്കുള്ള യാത്ര. വിതുരയില്‍നിന്ന് 22 ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട് ഇടുങ്ങിയ റോഡുവഴിയുള്ള യാത്രയില്‍ കുന്നുകളുടെ സൗന്ദര്യവും നാട്ടിന്‍പുറങ്ങളുടെ ശാന്തതയും ആസ്വദിക്കാം. തിരുവനന്തപുരം ബസ് സ്റ്റാന്‍ഡില്‍നിന്ന് പകല്‍നേരത്ത് ഒരുമണിക്കൂര്‍ ഇടവിട്ട് പൊന്‍മുടിക്ക് ബസ്സുണ്ട്.
സ്തൂപികാഗ്ര കുന്നുകളും പുല്‍മേടുകളും വനവും മൂടല്‍മഞ്ഞും കുഞ്ഞരുവികളുമെല്ലാം ചേര്‍ന്ന് സ്വപ്‌നതുല്യമായ ഒരു സങ്കേതമായി പൊന്‍മുടിയെ മാറ്റുന്നു. പൊന്‍മുടിയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് വിശാലമായ ടോപ്‌സ്റ്റേഷന്‍. മൂടല്‍മഞ്ഞിലൂടെ ടോപ്‌സ്റ്റേഷനിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും. ചോലവനങ്ങളും പുല്‍മേടുകളും ചേര്‍ന്ന അവിസ്മരണീയമായ കാഴ്ചയാണ് ടോപ്‌സ്റ്റേഷനില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
നെടുമങ്ങാട് കഴിഞ്ഞ് വലത്ത് ചുള്ളിമാനൂര്‍ മുക്കിലേയ്ക്ക് തിരിയുക. വീണ്ടും വിതുര മുക്കിലേയ്ക്ക് തിരിയുക. തേവിയോട് മുക്കില്‍ നിന്ന് വലത്തോട്ടുതിരിഞ്ഞാല്‍ അഗസ്ത്യകൂടത്തിനുള്ള വഴി കാണാം. ഈ വഴിയില്‍ ഇടത്തോട്ടു തിരിയുമ്പോള്‍ ഗോള്‍ഡന്‍ വാലിയിലേയ്ക്കുള്ള വഴി കാണാം. ഇതില്‍ 22 ഹെയര്‍പിന്‍ വളവുകള്‍ കഴിയുമ്പോള്‍ പൊന്മുടി എത്തുന്നു. അടുത്ത് പോകാന്‍ പറ്റിയ ഒന്ന് രണ്ടു സ്ഥലങ്ങള്‍ കൂടി ഉണ്ട് .മീന്‍ മുട്ടി വെള്ളച്ചാട്ടം , കല്ലാര്‍ , അഗസ്ത്യാര്‍ കൂടം.
തിരുവനന്തപുരം നഗരത്തില്‍ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ട പാത)യില്‍ യാത്രചെയ്യുക.




No comments:

Post a Comment