ജീവിതത്തിൽ_ഒരിക്കൽ_എങ്കിലും_ഒന്ന്_ പോയി_കാണേണ്ട_സ്ഥലം_കബനി
കേരളത്തില്‍ ഉറവപൊട്ടുന്ന നദിയാണ് കബനി. വയനാടന്‍ നിരകളെ തഴുകിയൊഴുകി, പിന്നെ കര്‍ണാടകയിലേക്ക് കടന്ന് കാവേരിയിലലിയുന്നു കബനി. കര്‍ണാടകയിലെ വലിയ വന്യജീവികേന്ദ്രങ്ങളിലൊന്നാണ് കബനി ഫോറസ്റ്റ് റിസര്‍വ്.
മൈസൂറില്‍ നിന്ന് 80 കിലോമീറ്ററും ബാംഗൂരില്‍ നിന്ന് 205 കിലോമീറ്ററും ദൂരമുണ്ട് കബനിയിലേക്ക്. പക്ഷേ, മലയാളിക്ക് ഇവിടെയെത്താന്‍ വളരെയെളുപ്പമാണ്. വയനാട്ടില്‍ നിന്ന് 27 കിലോമീറ്റര്‍. നാഗര്‍ഹോള ദേശീയപാര്‍ക്കിന്റെ ഭാഗമാണ് ഈ നിബിഡ വനം.
55 ഏക്കറില്‍ പരന്നു കിടക്കുന്ന കബനി റിസര്‍വ് മൈസൂര്‍ രാജാക്കന്മാരുടെ പ്രിയപ്പെട്ട വേട്ടനിലമായിരുന്നു. ശിക്കാറില്‍ തല്‍പരരായ എത്രയോ ബ്രിട്ടീഷ് വൈസ്രോയിമാര്‍ ഈ സുന്ദരവനത്തില്‍ കൂടാരമടിച്ച് പാര്‍ത്തിരിക്കുന്നു. കടുവയെ വേട്ടയാടി ഗര്‍വ് കാട്ടിയിരിക്കുന്നു.
വേട്ടക്കാരുടെ കാലം കഴിഞ്ഞു. മൃഗങ്ങളെയും പ്രകൃതിയേയും സ്നേഹിക്കുന്നവരാണ് ഇന്ന് കബനിയിലേക്ക് എത്തുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം കബനിയിലെ ജങ്കിള്‍ലോഡ്ജിലായിരുന്നു ഞാന്‍ രണ്ടു രാത്രികള്‍.

കാടിന്റെ വന്യനിശബ്ദതയ്ക്കു നടുവില്‍ രാത്രിയില്‍ കഴിച്ചുകൂട്ടുക വിചിത്രമായ ഒരനുഭവമാണ്. ഇത്രത്തോളം സാഹസികതയില്‍ താല്‍പര്യമില്ലാത്തവര്‍ക്കും കബനിയില്‍ ആസ്വദിക്കാന്‍ ഏറെയുണ്ട്. കബനിക്കു കുറുകേ 1974ല്‍ പണിത ബീച്ചനഹള്ളിയിലെ ഡാം നല്ല കാഴ്ചയാണ്. കുടുംബങ്ങള്‍ക്ക് സ്വസ്ഥമായി വാരാന്ത്യം ചെലവഴിക്കാനുള്ള ഒന്നാന്തരം റിസോര്‍ട്ടുകളും താമസയിടങ്ങളും കബനിയിലുണ്ട്. കാട്ടുപ്രദേശമെന്ന മുന്‍വിധി വേണ്ട, കബനി മനസിനെ കഴുകി വെടിപ്പാക്കുന്ന സുന്ദര അനുഭവമാകും, ഏതു സഞ്ചാരിക്കും ഉറപ്പ്!
വയനാട്ടിലെ മാനന്തവാടിയില്‍ നിന്ന് 27 കിലോമീറ്റര്‍ ദൂരമേയുള്ളൂ നാഗര്‍ഹോള ദേശീയപാര്‍ക്കിന്റെ ഭാഗമായ കബനിയിലേക്ക്. ലോകപൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്താനായി യുനെസ്കോ പരിഗണിക്കുന്ന ഇടങ്ങളില്‍ ഒന്നാണ് നാഗര്‍ഹോള. സദാ വന്യജീവികളെ വളരെ അടുത്തുനിന്ന് കാണാവുന്ന നാഗര്‍ഹോളയില്‍ ഇതിനായി കര്‍ണാടക സര്‍ക്കാരിന്റെ ജങ്കിള്‍ലോഡ്ജുകള്‍ ഉണ്ട്. കബനി നദി, ബീച്ചിനഹള്ളിയിലെ കബനി അണക്കെട്ട്, എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.
മാനന്തവാടിയില്‍ നിന്ന് കബനിയിലേക്ക് പോകുന്നവര്‍ക്ക് വഴിയില്‍ തിരുനെല്ലി ക്ഷേത്രം, തോല്‍പ്പെട്ടി വന്യജീവിസങ്കേതം എന്നിവിടങ്ങളിലൊക്കെ ഇറങ്ങാം. കബനിനദിയുടെ കേരളത്തിലൂടെ ഒഴുകുന്ന ഭാഗത്തെ തുരുത്താണ് കുറുവദ്വീപ്. കേരള- കര്‍ണാടക അതിര്‍ത്തിയിലെ കുട്ട മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണ്.
No comments:
Post a Comment