കർണാടകയിലെ_ആയിരം_തൂണുകളുള്ളക്ഷേത്രത്തെറ്റി_കേട്ടിട്ടുണ്ടോ
മൂഡബിദ്രി നഗരത്തിലെ പതിനെട്ടു ജൈന ക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യം ഈ ക്ഷേത്രത്തിനാണ് . ത്രിഭുവൻ തിലക് ചൂഡാമണി എന്ന് പേരുള്ള ഈ ക്ഷേത്രം സാവിര കംബദ ബസടി ( ആയിരം തൂണുകളുള്ള ക്ഷേത്രം ) എന്നാണു കന്നഡയിൽ അറിയപ്പെടുന്നത്. പേരു സൂചിപ്പിക്കുന്നത് പോലെ ആയിരം കരിങ്കൽ തൂണുകൾ ഇവിടെ കാണാം. ഇത് നേപ്പാളി വാസ്തുവിദ്യ പ്രകാരമാണ് നിർമ്മിച്ചിരിക്കുന്നത്. 1430 ൽ വിജയനഗര രാജാവായിരുന്ന ദേവരാജ ഉടയോർ ആയിരുന്നു ഈ ക്ഷേത്രം നിർമ്മിച്ചത് . അറുപത് അടി ഉയരമുള്ള ഒറ്റക്കല്ലിൽ നിർമ്മിച്ച മഹാസ്തംഭമാണ് ഇവിടത്തെ മറ്റൊരു സവിശേഷത. ഒരു കാലത്ത് ജൈനമതം ദക്ഷിണഭാരതത്തിൽ പ്രചുരപ്രചാരം നേടിയിരുന്നു എന്ന് ഈ നിർമ്മിതികളിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ജൈനമതത്തിലെ എട്ടാമത്തെ തീർത്ഥങ്കരനായ ചന്ദ്രപ്രഭു ( ചന്ദ്രപ്രഭ) യാണ് ഇവിടെ ആരാധിക്കപ്പെടുന്നത്.
എട്ടാം നൂറ്റാണ്ടിലായിരുന്നു കർണാടകയിലെ ജൈനമതത്തിന്റെ സുവർണകാലം. ഇക്കാലയളവിൽ കർണാടകയുടെ വിവിധ ഭാഗങ്ങളിലായി നിരവധി ജൈന ബസദികൾ നിർമ്മിക്കപ്പെട്ടു. കാദംബർ, ഗംഗാരാജ വംശം, ചലുക്യർ തുടങ്ങി രാഷ്ട്രകൂട രാജവംശം വരെ ജൈനമത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. ബുദ്ധിസം വളർന്ന് പന്തലിച്ച പത്താം നൂറ്റാണ്ടിൽ, മൗര്യ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ ജൈനഗുരുവായിരുന്ന ഭദ്രബാഹുവിന്റെ ശിഷ്യനായി. കർണാടകയിലെ ശ്രാവണ ബലഗോളയിൽ വച്ചായിരുന്നു അത്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ശ്രാവണബലഗോളയിലെ രണ്ട് മലകൾ ചന്ദ്രഗിരിയെന്നും ഇന്ദ്രഗിരിയെന്നും വിളിക്കപ്പെട്ടു. നോർത്ത് കർണാടകയിലെ സുന്ദരമായ ഭൂമിക ജൈനമതത്തിന് വളക്കൂറുള്ള മണ്ണായിരുന്നു. നിരവധി ജൈന ബസതികൾ ഇവിടെ സ്ഥാപിക്കപ്പെട്ടു. പില്ലറുകളായിരുന്നു ജൈൻ വാസ്തുശില്പകലയുടെ പ്രധാന ആകർഷണം. കല്ലുകളിൽ കൊത്തിവച്ച സങ്കീർണമായ എഴുത്ത് കുത്തുകളും ഉയരം കൂടിയ ഒറ്റക്കൽശിൽപ്പങ്ങളും കർണാടകയിൽ നിലനിന്നിരുന്ന മഹത്തായ ജൈനസംസ്കാരത്തിലേക്ക് വെളിച്ചം വീശുന്നു. കർണാടകയിലെ പ്രശസ്തമായ ജൈന ബസതികളിലൂടെ നമുക്ക് ഒരു യാത്ര നടത്താം. (ജൈനക്ഷേത്രങ്ങളും വിഹാരങ്ങളും അടങ്ങിയ സ്ഥലങ്ങളാണ് ജൈനബസതികൾ എന്ന് അറിയപ്പെടുന്നത്
No comments:
Post a Comment