Wednesday, July 4, 2018

Kakkayam മലബാറിന്റെ_മൊഞ്ചത്തി (പ്രണയമാണ് യാത്രയോട്)

മലബാറിന്റെ_മൊഞ്ചത്തിയായി_കക്കയം


പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കോഴിക്കോട്ടെ കക്കയം വിനോദസഞ്ചാരകേന്ദ്രത്തിലെ കാഴ്ചകള്‍ കണ്ട് കോടമഞ്ഞിൻ താഴ്‌വരയിലൂടെ ഒരു കക്കയം യാത്ര.
കോഴിക്കോട് ജില്ലയിൽ മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന നയന മനോഹരമായ സ്ഥലമാണ് കക്കയം..
അനുനിമിഷം മാറുന്ന കാലാവസ്ഥയാണ് പ്രത്യേകത. നോക്കി നിൽക്കെ വെയിൽപോയി മഴയെത്തും, തൊട്ടുപിന്നാലെ കാടിറങ്ങിയെത്തുന്ന കോടമഞ്ഞിന്റെ പുതപ്പണിയും മലബാറിന്റെ ഈ മൊഞ്ചത്തി.
കോഴിക്കോട് നിന്നും 45 കിലോമീറ്റർ ബാലുശ്ശേരി റോഡിൽ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.. സഞ്ചാരികളെ മനം കുളിരണിയിക്കും വിധം നയന മനോഹരമായ പ്രദേശമാണിത്.. അടിയന്തിരാവസ്ഥ കാലത്ത് കുപ്രസിദ്ധമായ കക്കയം പോലിസ് ക്യാമ്പ് സ്ഥിതി ചെയ്തിരുന്നതും ഇവിടെയാണ് .. കക്കയം അങ്ങാടിയുടെ സമീപത്ത് ഡാം സൈറ്റിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് കോമറേഡ് രാജൻ സ്മാരക പ്രതിമയും കാണാം.. കക്കയം അങ്ങാടിയിൽ നിന്നും 14 കിലോമീറ്റർ അകലെ മലമുകളിൽ കക്കയം ഡാം സ്ഥിതി ചെയ്യുന്നു.. ഇവിടെ സഞ്ചാരികൾക്കായി സ്പീഡ് ബോട്ട് സർവീസ് നടത്തപ്പെടുന്നുണ്ട്.. വംശനാശ ഭീഷണി നേരിടുന്ന ചിത്രശലഭങ്ങളുടെയും, സസ്യ ജന്തുജാലങ്ങളുടെയും കലവറയാണ് ഈ വനപ്രദേശം .. ചെറു വെള്ളച്ചാട്ടങ്ങളും ഇടക്കിടെ കാണുന്ന വ്യൂ പോയൻറുകളും യാത്രയെ സമ്പന്നമാക്കന്നു.
കക്കയം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. കാട്ടിനുള്ളിലൂടെയുളള യാത്ര ഒരനുഭവം തന്നെ. യാത്ര ബൈക്കിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. കക്കയം ടൗൺ വിട്ടാൽ 10 Km കാട്ടിനുള്ളിലൂടെയുളള യാത്രയാണ്. ഭക്ഷണവും വെള്ളവും കരുതുക. വാഹനത്തിന്റെ കണ്ടീഷൻ ഉറപ്പുവരുത്തുക.
മടക്കയാത്രയിൽ കരിയാത്തുംപാറയിലെ കക്കയം വാലിയിൽ വെള്ളക്കെട്ടുകളും, കാലംകാത്തുവച്ച മരശേഷിപ്പുകളുമുള്ള കക്കയത്തിന്‍റെ സൗന്ദര്യകാഴ്ചകൾ കാണാതെ പോരാനായില്ല.
റൂട്ട് - ബാലുശ്ശേരി – എസ്റ്റേറ്റ്‌ മുക്ക് - തലയാട് – കക്കയം – കക്കയം ഡാം സൈറ്റ്.









No comments:

Post a Comment