മഞ്ഞ്_മൂടിയ_നെല്ലിയാമ്പതിയിലേക്ക്_ഒരു_സോളോ_റൈഡ്
ഏറെ നാളത്തെ ആഗ്രഹംമായിരുന്നു നെല്ലിയാമ്പതിയിലേക്ക് ഒരു ബൈക്ക് റൈഡ് .ഇതിന് മുമ്പ് ഒരു വട്ടം പോയിട്ടുണ്ടങ്കിലും കാറില്‍ ആയതിനാല്‍ കൂടുതല്‍ ആസ്വാദിക്കാന്‍ പറ്റിയില്ല.അതുകൊണ്ടാണ്
അടുത്ത ട്രിപ്പ് നെല്ലിയാമ്പതിലേക്ക് പേകാന്‍ തിരുമാനിച്ചത്.ആദൃം പോകാന്‍ തിരുമാനിച്ചത് ഞങ്ങള്‍ 8 പേര്‍ 4 ബൈക്കില്‍. പോകുന്നതിന് തലെ ദിവസം രാത്രി 10 മണിവരെ റൈഡ് ചര്‍ച്ച നടന്ന് കൊണ്ടിരുന്നു എല്ലാ തയ്യാര്‍ടുപ്പുകളും ചെയ്യ്ത് കഴിഞ്ഞിരുന്നു.അവസാനം ഏല്ലാവരും രാവിലെ 5 മണിക്ക് എത്താന്‍ പറഞ്ഞു വിട്ടിലോട്ട് പോയി .ഞാനും പോകാനുളള സാധനങ്ങളല്ലാം എടുത്തു വെച്ചു തയ്യാറായി പിന്നെയാണ് വാട്സ്സാപ്പില്‍ മെസേജ് വരുന്നത് ഞാന്‍ ഇല്ലാ വിട്ടില്‍ നിന്ന് മഴയത്ത് വിടുന്നില്ല എന്ന്. മഴ നനഞ്ഞ് റൈഡ് ചെയ്യാം എന്ന് പറഞ്ഞവനായിരുന്നു അവന്‍. പിന്നെ ഒരേരുത്തരുടെയും മെസേജ് വരാന്‍ തുടങ്ങി അവന്‍ ഇല്ല ഇവന്‍ ഇല്ലാന്നേക്കേ അപ്പോ ഞാനും ഇല്ലാന്ന്.അവസാനം പോകാന്‍ തിരുമാനിച്ച 8 പേരില്‍ നിന്ന് ഏല്ലാവരും ഒഴിഞ്ഞു .അതോടെ ട്രിപ്പ് കൃാന്‍സല്‍.അങ്ങനെ ഞാനും ആ മോഹം ഉപേക്ഷിച്ചു ഉറങ്ങാന്‍ തിരുമാനിച്ചു കിടന്നപ്പോള്‍ ആയിരുന്നു സോളേ റൈഡ് പോകാന്‍ തിരുമാനിച്ചത് .ഈ ഞായര്‍ഴ്ചയും വെറുതെ വിട്ടില്‍ ഇരിക്കാന്‍ തോന്നിയില്ല പോകാന്‍ തിരുമാനിച്ചു .രാവിലെ 5 മണിക്ക് എഴുന്നേറ്റ് എല്ലാം
റെഡിയാക്കി അപ്പോഴാണ് വിട്ടില്‍ ഒറ്റക്കാണ് പോകുന്നത് എന്ന് പറയാന്‍ പേടി അവസാനം
പറഞ്ഞു സമ്മതിച്ചു. വിട്ടില്‍ നിന്ന് ഇറങ്ങി എന്റ് സ്വന്തം HONDA CB HORNET ബൈക്കില്‍ യാത്ര തുടര്‍ന്നു. അടുത്ത പമ്പില്‍ നിന്നും പെട്രേള്‍ അടിച്ചു പെരിന്തല്‍മണ്ണയില്‍ നിന്നും യാത്ര തുടങ്ങി 7.30 പാലക്കാട് എത്തി.അവിടുന്ന് ചായ കുടിച്ച് യാത്ര തുടങ്ങി.പിന്നെ ഗുഗിള്‍ മാപ്പില്‍ കണ്ടതുപോലെ അല്ലായിരുന്നു അതു കൊണ്ട് അവിടുത്തെ ചേട്ടന്‍ മാരോട് വഴി ചോദിച്ച് ആയിരുന്നു യാത്ര അവര്‍ എളളുപ്പവഴികളും പരിചയപ്പെടുത്തി ആ വഴികളൊന്നും ഇപ്പോള്‍ ഓര്‍മ്മ ഇല്ല. പാലക്കാട്ടില്‍ നിന്നും 64 km ആണ് നെല്ലിയാമ്പതി ടൗണിലേക്ക് .പാലക്കാട് നിന്നും നെല്ലിയാമ്പതി എത്തുന്നത് വരെയും നല്ല സുന്ദരമായ കാഴ്ചകള്‍ ആയിരുന്നു ഇരു വശത്തും നെല്‍പ്പാടങ്ങളും മറ്റു ക്യഷികളുമായിരുന്നു.നല്ല നാടന്‍ പാലക്കാടന്‍ കാഴ്ചകള്‍ . അവിടെ നിന്നും നെല്ലിയാമ്പതി മലനിരകള്‍ കോടമുടി കിടക്കുന്നത് കാണമായിരുന്നു മലയുടെ മുകളില്‍ നിന്ന് ചെറിയ വെളളചാട്ടങ്ങളും കാണാമായിരുന്നു.നെല്ലിയാമ്പതി കാണനുളള ആഗ്രഹം കുടികുടി വന്നു.8.30 ക്ക് പോത്തുണ്ടി ചെക്ക് പോസ്റ്റില്‍ എത്തി അവിടെ പേരും വണ്ടിനമ്പരും ഏഴുതി .അവിടുന്ന് പോയി ഡാംമിന്റ് അവിടെ വണ്ടിനിര്‍ത്തി ഡാം വെളളം കുറവാണങ്കിലും കാഴ്ചകള്‍ സുന്ദരമായിരുന്നു.അവിടുന്ന് കുറച്ച് ഫോട്ടോസ് എടുത്തു. പിന്നെ അവിടുന്ന് നേരെ യാത്ര തുടര്‍ന്നു.മുകളിലേക്ക് പോകും തോറും കാഴ്ചകള്‍ കുടികുടി വന്നു ഇരുവശങ്ങളിലും മനോഹരമായ കാഴ്ചകള്‍ . ചെറുതും വലതുമായ ധാരാളം വെളളച്ചാട്ടങ്ങള്‍.പാലരുവി പോലെ വളരെ സുന്ദരമായി കൊണ്ടായിരുന്നു ഒഴുകിയിരുന്നത്.കാനനഭംഗി ആസ്വാദിച്ച് കാനനപാതയിലുടെയുളള യാത്ര എത്ര മനോഹരമാണ്. രാവിലെ ആയതു കൊണ്ട് സഞ്ചാരികള്‍ കുറവായിരുന്നു.അതു കൊണ്ട് വാഹനങ്ങള്‍ കുറവായതിനാല്‍ യാത്ര വളരെ സുഖകരമായിരുന്നു. എങ്ങും കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചകള്‍ .ഈ ഒറ്റക്കുളള യാത്ര ശരിക്കും ആസ്വാദിച്ചു .കയറ്റം കയറും തോറും പോത്തുണ്ടി ഡാംമിറ്റെ മനോഹരമായ കാഴ്ച .ഇടയില്‍ വൈളളച്ചാട്ടങ്ങളുടെ അവിടെ നിന്ന് ഫോട്ടോസും എടുത്ത് യാത്ര തുടര്‍ന്നു. അതിക സ്ഥലത്തും വൈളളച്ചാട്ടങ്ങള്‍.ഏല്ലാം മനസ്സ് നിറയെ ആസ്വാദിച്ച് യാത്ര തുടര്‍ന്നു.വളരെ സുന്ദരമായ റോഡ് ഇടക്ക് ആനവണ്ടി പോകുന്നുണ്ടായിരുന്നു. അങ്ങനെ പോകുന്നതിനിടയില്‍ റോഡില്‍ നല്ല ആവി പറക്കുന്ന ആനപിണ്ടം .എന്റ് മനസ്സില്‍ ഒരു പേടി കാട്ടിലെ ആനയെ എനിക്ക് ഭയങ്കര പേടിയാ.റോഡില്‍ ഒരു വണ്ടിയും കാണുന്നും മില്ല.ഞാന്‍ ഒറ്റക്ക്. ഒരേ വളവും തിരിയുമ്പോളും ആനയെ പ്രതിഷിച്ചു. ശ്രദ്ധയോടെ തിരിഞ്ഞ് പതുക്കെ യാത്ര തുടങ്ങി.2km കഴിഞ്ഞപ്പോള്‍ മുകളില്‍ ഒരു വ്യൂ പോയിന്റ് അവിടെ കുറച്ചാളുകള്‍ ഉണ്ട് അവിടെ ഞാനും ഇറങ്ങി ഫോട്ടോസ് എടുത്തു ഡാം അവിടെ നിന്നും മനോഹരമായി കാണാമായിരുന്നു.കോട മുടിയ മലനിരകളും മനോഹരമായിരുന്നു .അപ്പോഴാണ് വയസ്സായ ഒരാള്‍ വടിയും പിടിച്ച് വരുന്നത് കണ്ടത് ഒരു വശത്ത് മുളകാട് യായിരുന്നു അയാള്‍ അവിടെ നോക്കി നില്‍ക്കുന്നു .കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ അയാളുടെ അടുത്ത് ചെന്നു ചോദിച്ചു എന്താ നോക്കുന്നത് എന്ന് .അയാള്‍ അവിടെത്തെ ഗൈഡ് ആയിരുന്നു .അയാള്‍ പറഞ്ഞു രാവിലെ 6 മണിമുതല്‍ റോഡില്‍ ആയിരുന്നു 4 ആനകള്‍ കിടന്നിരുന്നത് അവിടെ അതിന്റ് അടയാളം കാണുന്നുമുണ്ട് അത് കാട് കയറിയേ നോക്കുക ആണ് അയാള്‍.ഞാന്‍ അവിടുന്ന് യാത്ര തുടര്‍ന്ന് നെല്ലിയാമ്പതി ടൗണ്‍ എത്തി ആത്യവിശ്യം തരേക്കേടില്ലാത്ത ഒരു ചെറിയ ടൗണ്‍.കുറെ ജിപ്പുകള്‍ അവിടെ നിര്‍ത്തിയിരൂന്നു .നല്ല ഹോട്ടല്‍ മുറികളും ഉണ്ട് അവിടെ. അവിടുന്ന് നേരെ
വൃു പോയിന്റ്ലേക്ക് പോബ്സ് ഗ്രുപ്പ് എസ്റ്റേറ്റിന്റ്റെ പ്രവേശന വാതിലിലുടെയാണ് പ്രവേശനം അവിടെയും പേരും വണ്ടി നമ്പറും ഏഴുതണം.അവിടെ അവരുടെ ടീം ഷോപ്പ് ഉണ്ട് അവിടെ നിന്ന് ഒരു ചായ കുടിച്ച്.നേരെ വ്യൂ പോയിന്റിലേക്ക് അവിടെ കാഴ്ചകള്‍ മനോഹരമായിരുന്നു കൂറേ ടൗണുകളും ഡാമുകളും വയലുകളും തെങ്ങിന്‍ തോപ്പുകളും മറ്റും കാണാം മായിരുന്നു അതികവും നാടന്‍ കാഴ്ചകള്‍ ആയിരുന്നു. പാലക്കാട് പ്രദേശവും കുറച്ച് തമിഴ്നാട് പ്രദേശവും മായിരിക്കാം.വളരെ അപകം പിടിച്ച ഒരു സ്ഥലം മാണ് ഇത് സുരക്ഷഭിത്തികളേ ഒന്നും ഇല്ല. അവിടുന്ന് തിരിച്ച് നേരെ കാരപാറ വെളളച്ചാട്ടത്തിലേക്ക് അവിടുന്ന് എകദേശം 14 km ചെറിയ ഇടുങ്ങിയ റോഡ് .ആദൃം തേയിലതോട്ടത്തിന് നടൂവിലുടെയായിരുന്നു യാത്ര പിന്നിട് കാപ്പി ചെടികള്‍ക്ക് നടുവിലുടെയായിരുന്നു യാത്ര.അവിടെക്കുളള യാത്ര വളരെ ആനന്ദകരമാണ് . അവിടെ ചെറിയ ഒരു പുഴ ഉണ്ടായിരുന്നു അതില്‍ കൂറെയാളുകള്‍ മീന്‍ പിടിക്കുന്നുണ്ടായിരുന്നു.വലിയ പടുക്കുറ്റന്‍ മരങ്ങള്‍ക്കിടയില്‍ ആയിരുന്നു കാപ്പി ചെടികള്‍.ഞാന്‍ ഒറ്റക്കായതിനാല്‍ ശരിക്കും ഭീതി തോന്നിയിരുന്ന വഴികള്‍. അവിടെക്ക് ആന വണ്ടി സര്‍വ്വിസ് ഉണ്ട്.യാത്രയില്‍ മൃഗങ്ങളെയും പക്ഷികളെയും കാണാം ധാരളം മലഅണ്ണാന്‍മാര്‍ ഉണ്ടായിരുന്നു കുറച്ച് പക്ഷികളെയും കണ്ടു. ഇടുങ്ങിയ റോഡിലുടെ യാത്ര ആസ്വാദിച്ച് അവിടെ എത്തി പുഴയുടെ കുറുകെ ഒരു ചെറിയ തുക്കു പാലവും ഒരു വെളളച്ചാട്ടവും ഉണ്ട്. വെളളച്ചാട്ടം വളരെ മനോഹരമായിരുന്നു.അവിടെ കുറച്ച് വിടുകളും രണ്ട്മുന്ന് കടകളും ഉണ്ടായിരുന്നു . അവിടെ ധാരാളമായി സഞ്ചാരികള്‍ എത്തി തുടങ്ങിയിരുന്നു. ഞാന്‍ അവിടുന്ന് യാത്ര തിരിച്ചു വിജനമായ പാതയിലുടെ തിരിച്ച് ടൗണില്‍ എത്തി ഭക്ഷണം കഴിച്ചു .രാവിലെ മുതല്‍ അവിടെ മഴപെയ്യ്തിട്ടില്ല . പിന്നെ കുടുതലും കാണാന്‍ ഇല്ലാതത് കൊണ്ട് ഞാന്‍ തിരിച്ച് ഇറങ്ങാന്‍ തിരുമാനിച്ചു. വിണ്ടും ചുരമിറാങ്ങാന്‍ തുടങ്ങി .സമയം 1 മണി കഴിഞ്ഞിരുന്നു .തിരിച്ച് ഇ
റങ്ങുമ്പോള്‍ ചുരം മൊത്തം കോടകൊണ്ട് മുടിയിരുന്നു അടുത്തുളള വണ്ടികള്‍ വരെ കാണാന്‍ ഇല്ലായിരുന്നു.കോടമുടിയ പാതയിലുടെയുളള യാത്ര വളരെ സുന്ദരമായിരുന്നു. സുക്ഷിച്ച് പതിയെ ചുരം ഇറങ്ങാന്‍ തുടങ്ങി .പിന്നിട്
സഞ്ചാരികളുടെ വന്‍ ഒഴുകായിരൂന്നു .ചുരം പകുതിയായപ്പോള്‍ ഒരു കാറ്റ് വീശി കോട മുഴുവനും കൊണ്ട് പോയി പിന്നിട് യാത്ര വളരെ സുഖകരമായിരുന്നു .എന്റ അടുത്ത പ്ലാന്‍ മലമ്പുഴ, കവ ആയിരുന്നു. നേരെ ചുരം ഇറങ്ങി പാലക്കാട്ടേക്ക് തിരിച്ചു . സുന്ദരമായ വഴിയുലുടെ പാലക്കാട് എത്തി അപ്പോഴേക്കും 4 മണി കഴിഞ്ഞിരൂന്നു. മലമ്പുഴ എത്തി അവിടുന്ന് നേരെ കവയിലേക്ക് വഴി ചോദിച്ച് പുറപ്പെട്ടു.മലമ്പുഴയില്‍ നിന്ന് ഏകദേശം 10km.നല്ല അടിപൊളി റോഡ് ഇരുവശത്തും മനോഹര കാഴ്ചകള്‍.ശേഷം അവിടെ എത്തി എങ്ങും സുന്ദരമായ കാഴ്ചകള്‍ .സഞ്ചാരികള്‍ ധാരാളം ഉണ്ടായിരുന്നു അവിടെ കല്ല്യാണ ഫോട്ടേഷുട്ടുകള്‍ നടന്നിരുന്നു .അവിടുത്തെ ആളുകള്‍ മീന്‍ പിടിച്ച് വരുന്നുണ്ടായിരുന്നു യാത്രകാരനായ ഒരാള്‍ വില പറഞ്ഞ് ആ മീന്‍ വാങ്ങുകയും ചെയ്യ്തു.പീന്നെ കൂറേ ഫോട്ടോസ് എടുത്തും കാറ്റ് കൊണ്ട് ഇരിക്കുന്ന സമയത്ത് 3 റാലി ജിപ്പുകള്‍ വന്ന് ചളിയിലും വെളളത്തിലും അഭ്യാസം കാണിക്കാന്‍ തുടങ്ങി ഏല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായിരുന്നു.തിരക്ക് കുടിക്കോണ്ടേ ഇരുന്നു. ഞാന്‍ അവിടുന്ന് തിരിച്ച് മലമ്പുഴ ഡാംമില്‍ കയറി നല്ല തിരക്കയായിരുന്നു അവിടെയും. ഡാംമില്‍ വെളളം കുറവായിയുന്നു എന്നാലും ഡാം പരിസരം മനോഹരമായിരൂന്നു. അവിടെ കുറച്ച് സമയം ചിലവെഴിച്ചു നേരെ വിട്ടിലോട്ട് തിരിച്ചു. കുറച്ച് തിരക്ക് പിടിച്ച വഴിയുലുടെ പതുക്കെ വിട്ടിലെത്തി.ഭക്ഷണം കഴിച്ച് കണ്ട കാഴ്ചകള്‍ ആലോചിച്ച് കിടന്നുറങ്ങി......
മൊത്തം 300 km ആദ്യമായി ഒറ്റക്ക് ഇത്രയും ദൂരം ബൈക്കില്‍ യാത്ര ചെയ്യ്തു.ഈ യാത്ര മറക്കാന്‍ പറ്റാത്ത ഒരു അനുഭവംയായിരുന്നു.എന്റ്റെ യാത്രകളില്‍ എനിക്ക് ഏറ്റവും പ്രിയ പെട്ടതും.
No comments:
Post a Comment