Thursday, July 5, 2018

Pulimurugan പുലിമുരുകൻ്റെ നാട്_മാമ്മലക്കണ്ടം (പ്രണയമാണ് യാത്രയോട്)

പുലിമുരുകൻ്റെ നാട്ടില്‍ ഒരു യാത്ര_മാമ്മലക്കണ്ടം
അധികം ആരും കാണാത്ത.. എന്നാൽ കണ്ടിരിക്കേണ്ട ഒരു കൊച്ചു സ്വർഗ്ഗമാണ് മാമ്മലക്കണ്ടം. ഇന്ന് മാമ്മലക്കണ്ടത്തിന് മറ്റൊരു വിളിപ്പേരുകൂടി കിട്ടിയിരിക്കുന്നു... "പുലിമുരുകൻ്റെ നാട് ".അതെ പുലിമുരുകൻ എന്ന ചിത്രത്തിന് ദൃശ്വ മികവേകാൻ ഒരുപക്ഷെ ഇതിലും നല്ലൊരു Location ഉണ്ടാകില്ല.പുലിമുരുകൻ എന്ന ചിത്രത്തിൽ ഏവരുടേയും മനം കവരുന്ന കാടും,വെള്ളച്ചാട്ടവും,എല്ലാം മാമ്മലക്കണ്ടത്തിൻ്റെ ചെറിയൊരു ഭാഗം മാത്രം.


നാലു വശവും വനത്താൽ ചുറ്റപ്പെട്ട മാമ്മലക്കണ്ടം സ്ഥിതി ചെയ്യുന്നത് കോതമംഗലം താലൂക്കിലെ കുട്ടമ്പുഴക്കടുത്താണ്. മാമ്മലക്കണ്ടം വനാന്തരത്തിലൂടെ യാത്ര ചെയ്യുന്ന ഓരോ സഞ്ചാരിക്കും ലഭിക്കുന്ന അനുഭവങ്ങൾ വ്യത്യത്ഥമാണ്. ചിലർക്ക് പാറയിലൂടെ കുതിച്ചൊഴുക്കുന്ന കാട്ടരുവിയിൽ കുളിച്ച് വെള്ളച്ചാട്ടത്തെ സ്പർശിച്ചറിഞ്ഞ്, നോക്കെത്താ ദൂരം കോടമഞ്ഞിൽ പുതച്ചു കിടക്കുന്ന മലയോരങ്ങൾ കണ്ട്, കാട്ടിൽ ഉല്ലസിച്ച് കാട്ടു തേനും കാട്ടു വിഭവങ്ങളും രുചിച്ച് കാടിൻ്റെ മക്കളോട് സൗഹൃദം പങ്കുവച്ച കഥയാണു പറയാനുള്ളത് എങ്കിൽ മറ്റു ചിലർക്ക് ആനച്ചൂരിൻ്റെ ഗന്ദമറിഞ്ഞ് കാട്ടാനകളെ കണ്ട് നടത്തിയ സാഹസിക യാത്രയുടെ കഥയായിരിക്കും.










No comments:

Post a Comment